0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കാറ്റിന്. താഴെ, എനിക്കായി മാത്രം കാത്തിരിക്കുന്നവളിലേക്ക് കടന്നുചെല്ലാൻ ഇനിയും കുറച്ചുകൂടി സമയമുണ്ടല്ലോ എന്നോർത്ത് ഞാൻ ആ നിലാവിന്റെ ഭംഗിയിൽ വെറുതെ ലയിച്ചുനിന്നു.

​"എന്താടാ...ആദി, നിലാവും നോക്കി വലിയൊരു തപസ്സിലാണല്ലോ?"

​പിന്നിൽ നിന്നുള്ള ആ വിളി കേട്ട് ഞാൻ തിരിഞ്ഞുനോക്കി. അനഘ ചേച്ചിയാണ്. ചിന്തകളിൽ മുഴുകി നിന്നതുകൊണ്ട് ചേച്ചി മുകളിലേക്ക് വന്നത് ഞാൻ അറിഞ്ഞിരുന്നില്ല.

​"ഏയ്... ഒന്നുല്ല ചേച്ചീ. നല്ല കാറ്റില്ലേ, വെറുതെ അതൊന്ന് കൊള്ളാൻ വന്നതാ,"

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

​ചേച്ചി എന്റെ അടുത്തേക്ക് വന്ന് കൈവരിയിൽ ചാരിനിന്നു. ആ മുഖത്ത് എന്നെ കളിയാക്കാനുള്ള വലിയൊരു കള്ളച്ചിരിയുണ്ടായിരുന്നു.

​"ഉവ്വ്... കാറ്റുകൊള്ളാൻ വന്നതാത്രേ! നിന്റെ മനസ്സിലിപ്പോ കാറ്റല്ല, വലിയൊരു കൊടുങ്കാറ്റാണെന്ന് എനിക്ക് നന്നായിട്ടറിയാം. താഴെ നിന്റെ പെണ്ണ് നിന്നെയും നോക്കി കാത്തിരിപ്പാണ്... നീ അധികം കാറ്റുകൊള്ളാതെ വേഗം താഴേക്ക് ചെല്ലാൻ നോക്ക്,"

ചേച്ചി എന്നെ നോക്കി കണ്ണിറുക്കി.

​"അത്... ചേച്ചീ..."

ഞാൻ വല്ലാതെ ചമ്മിപ്പോയി.

​"അതൊക്കെ പോട്ടെടാ,"

ചേച്ചി പെട്ടെന്ന് സംസാരത്തിന്റെ ട്രാക്ക് മാറ്റി.

ആ മുഖത്തെ കള്ളച്ചിരിയൊക്കെ മാറി അവിടെ വളരെ സ്വാഭാവികമായൊരു പരുങ്ങൽ വന്നു. എപ്പോഴും എന്നെ വഴക്കുപറയുന്ന ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു നാണം!

"ഞാനിപ്പോ എന്തായാലും മറ്റന്നാൾ തിരിച്ചുപോവുകയല്ലേ. അതിനുമുൻപ് എനിക്ക് നിന്നോട് മാത്രം ഒരു കാര്യം പറയാനുണ്ടായിരുന്നു."

​"എന്താ ചേച്ചീ... എന്തുപറ്റി? മുഖത്തൊരു കള്ളലക്ഷണം ഒക്കെ ഉണ്ടല്ലോ,"

ഞാൻ സംശയത്തോടെ ചോദിച്ചു.

​ചേച്ചി ചുറ്റുമൊന്ന് നോക്കി, ആരും കേൾക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വിരലുകൾ കൂട്ടിയമർത്തി വളരെ പതുക്കെ പറഞ്ഞു.

​"എടാ... അത്... എന്റെ ഓഫീസിൽ ഒരു പയ്യനുണ്ട്. പേര് അരവിന്ദ്. ഞങ്ങളുടെ ടീമിൽ

💬 Comments

View all comments