0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തന്നെയാ വർക്ക് ചെയ്യുന്നത്. കുറച്ചു നാളായിട്ട്... ഞങ്ങൾ തമ്മിൽ……!എനിക്ക് അവനെ ഭയങ്കര ഇഷ്ടാടാ."

അത് കേട്ടതും എന്റെ കണ്ണുകൾ വിടർന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി! ഞങ്ങളുടെ കുടുംബത്തിലെ 'ഹിറ്റ്‌ലർ' എന്ന് ഞാൻ എപ്പോഴും കളിയാക്കുന്ന എന്റെ ചേച്ചിക്ക് ഒരു പ്രണയമോ!

​ഒരു നിമിഷത്തെ ഞെട്ടലിന് ശേഷം ഞാൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.

​"എന്താടാ... എന്താ ചിരിക്കാൻ മാത്രം ഇത്ര വലിയ തമാശ?"

ചേച്ചി ദേഷ്യത്തോടെ എന്റെ കയ്യിൽ ശക്തിയായി ഒന്നടിച്ചു.

​"അല്ല ചേച്ചീ..."

ഞാൻ ചിരിയമർത്താൻ പാടുപെട്ടുകൊണ്ട് പറഞ്ഞു,

"ആരാ ആ ഹതഭാഗ്യൻ? നിന്റെ ഈ ഹിറ്റ്‌ലർ സ്വഭാവം ഒന്നും ആ പാവത്തിന് അറിയില്ലേ? സത്യം പറ, ആ പാവം പയ്യനെ നീ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതല്ലേ?"

​"പോടാ ചെക്കാ..."

ചേച്ചി വീണ്ടും എന്റെ തോളിൽ അടിച്ചു. പക്ഷെ ആ മുഖത്തെ നാണം അപ്പോഴും മാറിയിരുന്നില്ല.

"അങ്ങനെയൊന്നുമല്ല... ഭയങ്കര പാവമാടാ കക്ഷി. വളരെ ജെനുവിൻ ആയിട്ടുള്ള ഒരാൾ. എന്നെ കൃത്യമായിട്ട് മനസ്സിലാക്കാൻ അരവിന്ദിന് കഴിയുന്നുണ്ട്."

​ചേച്ചി അത് പറയുമ്പോൾ ആ കണ്ണുകളിൽ വലിയൊരു പ്രണയം തിളങ്ങുന്നത് ഞാൻ കണ്ടു.

എപ്പോഴും വീട്ടിലെ കാര്യങ്ങളും എന്റെയും അമ്മയുടെയും ആവശ്യങ്ങളും നോക്കി ഓടിനടക്കുന്ന എന്റെ ചേച്ചിക്കും സ്വന്തമായി ഒരു ലോകം ഉണ്ടായെന്നറിഞ്ഞതിൽ എനിക്ക് ഉള്ളിൽ വലിയൊരു സന്തോഷം തോന്നി. ഞാൻ കളിയാക്കലൊക്കെ നിർത്തി സ്നേഹത്തോടെ ചേച്ചിയുടെ തോളിലൂടെ കയ്യിട്ടു.

​"അമ്മയോട് പറഞ്ഞോ?"

ഞാൻ വളരെ ഗൗരവത്തിൽ ചോദിച്ചു.

​"ഇല്ലെടാ... അമ്മയോട് നേരിട്ട് പറയാൻ എനിക്കൊരു പേടി. നീ നിന്റെ പെണ്ണിന്റെ കാര്യം ഇത്രയും ഗംഭീരമായിട്ട് സെറ്റാക്കിയല്ലോ. അതുകൊണ്ട് നിന്റെ ഹണിമൂൺ ഒക്കെ

💬 Comments

View all comments