0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കഴിഞ്ഞിട്ട്, നീ തന്നെ പതുക്കെ അമ്മയോട് ഈ കാര്യം ഒന്ന് അവതരിപ്പിക്കണം. അതിനുവേണ്ടിയാ ഞാൻ നിന്നോട് ഇപ്പോൾ പറഞ്ഞത്,"

ചേച്ചി എന്റെ മുഖത്തേക്ക് വലിയ പ്രതീക്ഷയോടെ നോക്കി.

​"ഓഹോ... അപ്പൊ കാര്യങ്ങൾ അമ്മയോട് അവതരിപ്പിക്കാൻ നിനക്ക് ഈ അനിയനെ വേണം അല്ലെ?"

ഞാൻ വീണ്ടും കുസൃതിയോടെ ചോദിച്ചു.

​"അതേടാ... നീ പറഞ്ഞാൽ അമ്മ എന്തായാലും കേൾക്കും. പിന്നെ അരവിന്ദിന് നിന്നെ കാണാൻ ഭയങ്കര ആഗ്രഹമാ. ഞാൻ പറഞ്ഞിട്ടുണ്ട്, ഒറ്റയ്ക്ക് പോയി ഗുണ്ടകളൊക്കെ ഇടിച്ചിട്ട് പെണ്ണിനെയും കൊണ്ട് വന്ന വലിയൊരു ഹീറോയാണ് എന്റെ അനിയൻ എന്ന്. അവൻ നിന്നെ കാണാൻ ഇത്തിരി പേടിയോടെയാ കാത്തിരിക്കുന്നത്,"

ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.

​"അവനോട് പേടിക്കണ്ട എന്ന് പറ. നീ പോകുന്നതിന് മുൻപ് അവനെ എനിക്ക് വീഡിയോ കോളിൽ എങ്കിലും ഒന്ന് കാണിച്ചു തരണം,"

ഞാൻ പറഞ്ഞു. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി കുറച്ചുകൂടി ആത്മാർത്ഥമായി കൂട്ടിച്ചേർത്തു.

"എനിക്ക് വേറൊന്നും അറിയണ്ട ചേച്ചീ... നിന്നെ എന്നും സങ്കടപ്പെടുത്താതെ പൊന്നുപോലെ നോക്കാൻ അവന് കഴിഞ്ഞാൽ, ഈ ലോകത്ത് ആരെതിർത്താലും നിന്റെ കൂടെ ഈ അനിയൻ ഉണ്ടാകും. നിന്റെ ഇഷ്ടം തന്നെയാണ് എന്റേം ഇഷ്ടം."

​എന്റെ ആ വാക്കുകൾ കേട്ടപ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. എന്നെ ഇറുകെ കെട്ടിപ്പിടിച്ചുകൊണ്ട് ചേച്ചി എന്റെ കവിളിൽ വാത്സല്യത്തോടെ ഒരു ഉമ്മ തന്നു.

​"താങ്ക്സ്ടാ... എന്റെ ഏറ്റവും വലിയ ടെൻഷനാണ് നീ ഇപ്പൊ മാറ്റിത്തന്നത്. ഇനി നീ വേഗം  ചെല്ല്. നിന്റെ പാർവണ നിന്നെയും നോക്കി കാത്തിരിപ്പായിരിക്കും,"

ചേച്ചി കണ്ണുനീർ തുടച്ചുകൊണ്ട് വീണ്ടും പഴയ കുസൃതിക്കാരിയായി മാറി.

​ഞാൻ ചിരിച്ചുകൊണ്ട്

💬 Comments

View all comments