Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
താഴേക്ക് നടക്കുമ്പോൾ ആ നിലാവിനേക്കാൾ വലിയൊരു പ്രകാശം എന്റെയുള്ളിൽ നിറഞ്ഞിരുന്നു. എന്റെ ജീവിതം അതിന്റെ ഏറ്റവും മനോഹരമായൊരു തീരത്ത് എത്തിനിൽക്കുമ്പോൾ, എനിക്ക് ജീവനായ എന്റെ ചേച്ചിയുടെ ജീവിതത്തിലേക്കും സ്നേഹം നിറഞ്ഞൊരു വസന്തം വന്നിരിക്കുന്നു….
എന്റെ മുറിയുടെ വാതിൽപ്പടിയിൽ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു അവൾ. പട്ടുസാരിയുടെയും മുല്ലപ്പൂക്കളുടെയും അലങ്കാരങ്ങളൊന്നുമില്ലാതെ, വളരെ ലളിതമായൊരു ഇളംനീല ചുരിദാറായിരുന്നു അവളുടെ വേഷം. കഴുത്തിൽ ആ മഞ്ഞച്ചരടിൽ കോർത്ത താലി ചുരിദാറിന്റെ ഇടയിൽകൂടി മുലയിടുക്കിൽ വീണ് കിടപ്പുണ്ടായിരുന്നു.നെറ്റിയിൽ ചുവന്നുതുടുത്ത സിന്ദൂരം. എന്നെ കണ്ടതും ആ ചുവന്ന അധരങ്ങളിൽ നേർത്തൊരു ചിരി വിടർന്നു. അവളുടെ കണ്ണുകളിലെ നാണവും നെഞ്ചിടിപ്പും എനിക്ക് വ്യക്തമായി കാണാമായിരുന്നു.
ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നുചെന്നു. എന്റെ കണ്ണുകൾ അവളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. അവളുടെ വിറയ്ക്കുന്ന വലതുകൈ എന്റെ ഉള്ളംകയ്യിലേക്ക് ചേർത്തുപിടിച്ച് ഞാൻ പതുക്കെ മുറിക്കുള്ളിലേക്ക് കയറി. വാതിലടച്ച് കുറ്റിയിട്ട ശബ്ദം കേട്ടപ്പോൾ അവളൊന്ന് ഞെട്ടി. അവളുടെ കൈകളിലെ കരിവളകൾ നേരിയ ശബ്ദത്തോടെ കിലുങ്ങി.
മുറിക്കുള്ളിൽ ജനാലയിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചം മാത്രമാണുണ്ടായിരുന്നത്. ഞാൻ അവളെ പതുക്കെ കട്ടിലിന്റെ അരികിലേക്ക് കൊണ്ടുപോയി ഇരുത്തി. എന്നിട്ട് അവൾക്കരികിലായി ഞാനും ഇരുന്നു. ജനാലയിലൂടെ വന്ന നിലാവെളിച്ചത്തിൽ അവളുടെ മൂക്കുത്തിയിലെ ആ വൈരക്കല്ല് നക്ഷത്രം പോലെ തിളങ്ങുന്നുണ്ടായിരുന്നു.
"എന്താ പെണ്ണേ... മുഖം ഉയർത്താത്തത്?"
എന്റെ ശബ്ദം വല്ലാതെ നേർത്തിരുന്നു.
അവൾ പതുക്കെ മുഖമുയർത്തി എന്നെ നോക്കി. കണ്ണിൽ കണ്മഷിയെഴുതിയ ആ ഇളം നീലക്കണ്ണുകളിൽ നാണവും പ്രണയവും ഒരുപോലെ നിറഞ്ഞുനിന്നിരുന്നു. ആ നോട്ടത്തിൽ ഞാൻ എന്നെത്തന്നെ മറന്നുപോയി. ഞാൻ പതുക്കെ എന്റെ ഇടതുകൈ കൊണ്ട് അവളുടെ കവിളിൽ തലോടി.അവളുടെ
💬 Comments
View all comments