Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഞാൻ ആ നെറ്റിയിലെ വിയർപ്പുകണങ്ങളിൽ പതുക്കെ എന്റെ ചുണ്ടുകൾ അമർത്തി.
"ഒരിക്കലുമില്ല പെണ്ണേ... എന്റെ ശ്വാസം നിലയ്ക്കുന്നതുവരെ നീ ഈ നെഞ്ചിൽ തന്നെയുണ്ടാവും,"
ഞാൻ മന്ത്രിച്ചു. ആ വാക്കുകൾ കേട്ടതും വല്ലാത്തൊരു സമാധാനത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കിടന്നു.
പുറത്ത് നിലാവിന്റെ വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. തണുത്ത കാറ്റ് ജനാലയിലൂടെ മുറിക്കുള്ളിലേക്ക് അടിച്ചുകയറിയപ്പോൾ ഞാൻ പുതപ്പെടുത്ത് ഞങ്ങൾ ഇരുവർക്കുമായി പുതച്ചു. എന്റെ നെഞ്ചിടിപ്പും കേട്ട്, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്താണെന്ന പൂർണ്ണവിശ്വാസത്തോടെ അവൾ ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവീണു. അവളെ എന്റെ ഇരു കൈകൾക്കും ഉള്ളിൽ ഭദ്രമായി ഒളിപ്പിച്ച്, എന്റെ പെണ്ണിന്റെ ഗന്ധവും ശ്വസിച്ച് ഞാനും വല്ലാത്തൊരു സ്വസ്ഥതയോടെ ഉറക്കത്തിലേക്ക് വീണു.
കണ്ണുതുറക്കുമ്പോൾ ജനാലയിലൂടെ ഇളംവെയിൽ മുറിക്കുള്ളിലേക്ക് വീണിരുന്നു. കാറ്റിന് ഇപ്പോൾ തേനിന്റെ ഗന്ധമല്ല, പകരം നല്ല ചൂട് ഏലക്കയിട്ട ചായയുടെയും പിന്നെ കുളിച്ചീറൻ മാറിയെത്തിയ എന്റെ
ദേവതയുടെയും സുഗന്ധമാണ്. ഞാൻ പതുക്കെ കണ്ണുകൾ ചിമ്മിത്തുറന്ന് നോക്കി. കട്ടിലിനരികിൽ, എന്റെ മുഖത്തേക്ക് തന്നെ നോക്കി വലിയൊരു കള്ളച്ചിരിയോടെ നിൽക്കുകയാണ് അവൾ! ഒരു കയ്യിൽ ആവി പറക്കുന്ന ചായയുണ്ട്.
അവളെ കണ്ടതും എന്റെ ഉറക്കമെല്ലാം ഒറ്റയടിക്ക് പറന്നുപോയി. കുളിച്ചീറൻ മാറി, ഇളം നീലക്കരയുള്ള ഒരു സെറ്റ് സാരിയായിരുന്നു അവളുടെ വേഷം. വെള്ളത്തുള്ളികൾ ഇറ്റിറ്റുവീഴുന്ന ആ നീണ്ട മുടി കാറ്റിൽ പാറിപ്പറക്കുന്നുണ്ട്. നെറ്റിയിൽ വലിയൊരു ചന്ദനപ്പൊട്ടും, നെറുകയിൽ ചുവന്നുതുടുത്ത സിന്ദൂരവും. കണ്ണുകളിൽ വീണ്ടും കരിമഷിയെഴുതിയിട്ടുണ്ട്. അവളുടെ ആ വലിയ ഇളം നീലക്കണ്ണുകൾക്ക് ഇപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഭംഗിയുണ്ടായിരുന്നു.
"എന്താ മനുഷ്യാ ഈ വായംപൊളിച്ച് നോക്കണേ... ഇതിനുമുൻപ് എന്നെ കണ്ടിട്ടേ ഇല്ല്യാന്ന് തോന്നുല്ലോ..."
💬 Comments
View all comments