0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ആ തനി പാലക്കാടൻ ഈണത്തിൽ വലിയൊരു കുസൃതിയോടെ അവൾ ചോദിച്ചു.

​"കണ്ടിട്ടുണ്ടെടി... പക്ഷെ ഇങ്ങനെ, പൂർണ്ണമായിട്ടും എന്റെ മാത്രമായതിന് ശേഷം ഈ കോലത്തിൽ ഞാൻ ആദ്യമായിട്ടല്ലേ കാണുന്നത്... അതിന്റെയൊരു കൊതിയാടി പെണ്ണേ..."

ഞാൻ കട്ടിലിൽ പതുക്കെ എഴുന്നേറ്റിരുന്നുകൊണ്ട് അവളെത്തന്നെ നോക്കി പറഞ്ഞു.

​അതുകേട്ടപ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു നാണം വന്നു. അവൾ ചിരിയമർത്തിക്കൊണ്ട് കട്ടിലിനരികിലെ ടീപ്പോയിയിലേക്ക് ആ ചായ വെച്ചു. എന്നിട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും, ഞാൻ പെട്ടെന്ന് എന്റെ വലംകൈ നീട്ടി ആ സാരിത്തുമ്പിലൂടെ അവളുടെ ഇടുപ്പിൽ വട്ടംപിടിച്ചു ഒറ്റവലി!

​”അമ്മേ..!"

​ചെറിയൊരു ഞെട്ടലോടെ അവൾ നേരെ വന്ന് എന്റെ നെഞ്ചിലേക്ക് വീണു. അവളുടെ നനഞ്ഞ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറിവീണു. ശരീരത്തിൽ നിന്നും സോപ്പിന്റെയും ഈറൻമുടിയിലെ വെളിച്ചെണ്ണയുടെയും വല്ലാത്തൊരു ഗന്ധം എന്നിലേക്ക് പടർന്നു. അവൾ എന്റെ നെഞ്ചിൽ കിടന്ന് കുതറാൻ ശ്രമിച്ചു. ഞാൻ ഇരുകൈകൾ കൊണ്ടും അവളെ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ഇറുകെ കെട്ടിപ്പിടിച്ചു.

​"എന്താ ഈ കാണിക്ക്ണേ... വിട്ടേ ആദീ... താഴെ അമ്മയും ചേച്ചീം ഉണ്ട്... അവരെങ്ങാനും ഇങ്ങട് വരും..."

അവൾ വല്ലാത്തൊരു വെപ്രാളത്തോടെ എന്റെ കയ്യിലെ പിടിവിടുവിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

​"വന്നാലെന്താടി? സ്വന്തം പെണ്ണിനെ ഒന്നു കെട്ടിപ്പിടിക്കാൻ എനിക്കിപ്പോ ആരുടേം പെർമിഷൻ ആവശ്യമില്ലല്ലോ,"

ഞാൻ വലിയൊരു ചിരിയോടെ അവളെ ഒന്നുകൂടി കട്ടിലിലേക്ക് അമർത്തി.

“അവിടെ അമ്മ ഒറ്റക്ക് അടുക്കളേല് കഷ്ടപ്പട്വാ... എനിക്കങ്ങട് പോണം. വെറുതെ മെനക്കെടുത്താണ്ട് വിട്ടേ ആദീ..."

അവൾ കള്ളപ്പരിഭവത്തോടെ എന്റെ നെഞ്ചിൽ പതുക്കെ ഒന്നടിച്ചു. ആ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.

​അവളുടെ ആ പിടപ്പിൽ സാരിയുടെ മുന്താണി

💬 Comments

View all comments