Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
തോളിൽ നിന്നും പതുക്കെ താഴേക്ക് വീണു. ഇന്നലെ രാത്രിയിലെ എന്റെ ചുണ്ടുകൾ വീഴ്ത്തിയ ചുവന്ന പാടുകൾ ആ കഴുത്തിടുക്കിൽ അപ്പോഴും മായാതെ കിടപ്പുണ്ടായിരുന്നു. എന്റെ നോട്ടം അവിടേക്ക് നീളുന്നത് കണ്ടതും അവൾ വേഗം സാരിത്തുമ്പ് വലിച്ചിട്ട് കഴുത്ത് മറച്ചു.
"ദേ മനുഷ്യാ. ഇനിയും ന്നെ വീട്ടില്ലങ്കിൽ ഞാൻ ഈ ചായേടെ കപ്പ് താഴെത്തിടും പറഞ്ഞേക്കാം... ഇപ്പൊ തന്നെ കഴുത്തില് കാണിച്ച് വെച്ചേക്കണ കണ്ടില്ലേ... താഴെ ചെല്ലുമ്പോ അമ്മേടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും ദൈവമേ..."
അവൾ വല്ലാത്തൊരു നാണത്തോടെയും പരിഭവത്തോടെയും എന്നെ തള്ളിമാറ്റി കട്ടിലിൽ നിന്നും വേഗം എഴുന്നേറ്റു.
ഞാൻ ചിരിച്ചുകൊണ്ട് നോക്കുമ്പോൾ, ചമ്മൽ മാറ്റാനായി വേഗം മുടി ഒതുക്കിക്കെട്ടുകയായിരുന്നു അവൾ. അവളുടെ വിറയ്ക്കുന്ന വിരലുകളും കിലുങ്ങുന്ന കരിവളകളും കാണാൻ വലിയ ഭംഗിയായിരുന്നു.
"ആ... വേഗം കുടിച്ചിട്ട് താഴേക്ക് വാ."
അവൾ വാതിൽക്കലേക്ക് നടന്നു.
വാതിൽ തുറക്കുന്നതിന് മുൻപ് അവൾ ഒന്നുകൂടി തിരിഞ്ഞുനോക്കി. കുസൃതിയും പ്രണയവും നിറഞ്ഞ ആ ഇളം നീലക്കണ്ണുകൾ എന്നെ ഒന്നുകൂടി ഉഴിഞ്ഞു. എന്നിട്ട് ആരും കാണാതെ അവൾ എനിക്കൊരു ഫ്ലൈയിങ് കിസ്സ് തന്നിട്ട് വേഗം വാതിലും തുറന്ന് താഴേക്ക് ഓടി.
പടികൾ ഇറങ്ങിപ്പോകുന്ന അവളുടെ പാദസരത്തിന്റെ ശബ്ദം കേട്ട് ഞാൻ ആ ചായ കപ്പിലെടുത്തു. ആ ചൂട് ചായയേക്കാൾ വലിയൊരു ഉന്മേഷം അവളുടെ ആ ഒറ്റ നോട്ടത്തിൽ എനിക്ക് കിട്ടിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു പ്രഭാതമായിരുന്നു അത്. ഒരുപാട് കാലത്തെ എന്റെ കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ, ഈ ലോകത്ത് എന്റേത് മാത്രമായൊരു വസന്തം എന്നെത്തേടി എത്തിയിരിക്കുന്നു. യഥാർത്ഥ ജീവിതം ഇതാ ഇവിടെ
💬 Comments
View all comments