0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തുടങ്ങുകയാണ്…

മുകളിലെ മുറിയിൽ നിന്നും ആ ചൂട് ചായയും കുടിച്ച് പടികളിറങ്ങി ഞാൻ താഴേക്ക് ചെല്ലുമ്പോൾ, വീടാകെ വല്ലാത്തൊരു ഉണർവ്വിലായിരുന്നു. അടുക്കളയിൽ നിന്നും കടുക് പൊട്ടുന്ന ശബ്ദവും, അമ്മയുടെയും ചേച്ചിയുടെയും സംസാരവും കേൾക്കാം. ഇടയ്ക്ക് പാർവണയുടെ  കുസൃതിച്ചിരിയും ഉയർന്നുകേൾക്കുന്നുണ്ട്. ജനാലയിലൂടെ വരുന്ന ഇളംവെയിലിൽ, ഈ വീടിന്റെ ഓരോ കോണിലും ഇന്നുവരെയില്ലാത്ത വല്ലാത്തൊരു പ്രകാശം നിറഞ്ഞുനിൽക്കുന്നത് പോലെ എനിക്ക് തോന്നി.

ഞാൻ ഹാളിലെ സോഫയിൽ വന്നിരുന്നതും എന്റെ ഫോൺ ശബ്ദിച്ചു. വാട്സ്ആപ്പിൽ സച്ചുച്ചേട്ടന്റെ വീഡിയോ കോൾ ആണ്! അന്ന് ഞങ്ങളെ പാലക്കാട് നിന്നും ട്രെയിൻ കയറ്റി വിട്ടതിന് ശേഷം രാത്രിയിലെ ഫ്ലൈറ്റിൽ തന്നെ ചേട്ടൻ ഗൾഫിലേക്ക് മടങ്ങിയിരുന്നു.

​ഞാൻ കോൾ അറ്റൻഡ് ചെയ്തു. സ്ക്രീനിൽ ഗൾഫിലെ തന്റെ റൂമിലിരിക്കുന്ന സച്ചുച്ചേട്ടന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു.

​"എന്താടാ പുതിയാപ്ലേ... ഉറക്കമൊക്കെ കഴിഞ്ഞോ? നിങ്ങള് എപ്പോ നാട്ടിലെത്തി?"

സച്ചുച്ചേട്ടൻ പതിവുപോലെ വലിയൊരു കുസൃതിയോടെ ചോദിച്ചു.

​"ആ ചേട്ടാ... രാവിലെ എത്തി. ഏട്ടൻ എപ്പോഴാ റൂമിൽ എത്തിയത്? യാത്രയൊക്കെ ഓക്കെ സുഖം ആയിരുന്നില്ലേ?"

ഞാൻ ചോദിച്ചു.

​"ഞാൻ ഇന്നലെ രാത്രി എത്തിയെടാ. നല്ല ക്ഷീണം കാരണം അപ്പൊ വിളിച്ചില്ല. പിന്നെ ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാ..."

സച്ചുച്ചേട്ടന്റെ മുഖത്ത് ചെറിയൊരു ഗൗരവം വന്നു.

"ഞാൻ വന്നയുടനെ നിന്റെ വിസയുടെ കാര്യം എന്റെ കമ്പനിയിൽ സംസാരിച്ചിട്ടുണ്ട്. എല്ലാം സെറ്റാണ്. അടുത്ത മാസം തന്നെ നിനക്ക് ഇങ്ങോട്ട് വരാനുള്ള വിസ ഞാൻ അയച്ചുതരാം. നീ പതുക്കെ പാസ്സ്‌പോർട്ടും കാര്യങ്ങളും ഒക്കെ റെഡിയാക്കി വെച്ചോ."

​കല്യാണത്തിന് മുൻപ് ഗൾഫിൽ പോയി സെറ്റിൽ ചെയ്യണം എന്നത് എന്റെ

💬 Comments

View all comments