Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വലിയൊരു ആഗ്രഹമായിരുന്നു. പക്ഷെ, ഇപ്പോൾ ആ വാക്കുകൾ കേട്ടപ്പോൾ എന്റെയുള്ളിൽ ചെറിയൊരു പിടപ്പാണ് ഉണ്ടായത്.
അപ്പോഴാണ് ഹാളിലെ ടേബിളിൽ വെക്കാൻ വെള്ളവുമായി പാർവണ അടുക്കളയിൽ നിന്നും അങ്ങോട്ടേക്ക് വന്നത്. അവൾ പെട്ടെന്ന് നിന്നു. സച്ചുച്ചേട്ടൻ പറഞ്ഞതെല്ലാം അവൾ കേട്ടിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങൾക്കുള്ളിൽ ഞാൻ അവളെ തനിച്ചാക്കി ഗൾഫിലേക്ക് പോകുമോ എന്ന ചിന്തയിൽ അവളുടെ മുഖത്തെ ആ ചിരിയൊക്കെ പെട്ടെന്ന് മാഞ്ഞു. അവിടെ വലിയൊരു പേടി വന്ന് നിറയുന്നത് എനിക്ക് കാണാമായിരുന്നു. കൈയിലിരുന്ന വെള്ളം തുളുമ്പാതിരിക്കാൻ അവൾ ഗ്ലാസ്സിലെ പിടി ഒന്നുകൂടി മുറുക്കി.
ഞാൻ പാർവണയെ ഒന്ന് നോക്കിയിട്ട്, വളരെ കാഷ്വലായി, എന്നാൽ വ്യക്തമായി ഫോണിലേക്ക് നോക്കി പറഞ്ഞു.
"സച്ചുച്ചേട്ടാ... ഏട്ടൻ എനിക്കുവേണ്ടി ഈ ബുദ്ധിമുട്ടുന്നതൊക്കെ എനിക്കറിയാം. പക്ഷെ... ഞാനൊരു കാര്യം ആലോചിക്കുവാരുന്നു. ഞാനിപ്പോൾ ഗൾഫിലേക്കില്ല ചേട്ടാ."
"അതെന്താടാ പെട്ടെന്ന്? നീ ആഗ്രഹിച്ചത് അല്ലെ ഗൾഫിൽ വന്നു സെറ്റ് ആകണം എന്ന് “
സച്ചുച്ചേട്ടൻ അത്ഭുതത്തോടെ ചോദിച്ചു.
"അതെ ചേട്ടാ, പക്ഷെ അപ്പൊ എന്റെ സിറ്റുവേഷൻ വേറെയായിരുന്നില്ലേ. ഇപ്പൊ അങ്ങനെയല്ലല്ലോ. അവള് വീടും നാടുമൊക്കെ വിട്ട് എന്നെ മാത്രം വിശ്വസിച്ചാ കൂടെ പോന്നത്. ഇപ്പൊ കല്യാണവും കഴിഞ്ഞ്, അവളെ ഇവിടെ ഒറ്റക്കാക്കി ഞാൻ അങ്ങോട്ട് വരുന്നത് ശരിയല്ല ചേട്ടാ. അവൾക്കത് ഭയങ്കര സങ്കടമാവും. എനിക്കിവിടെ എന്റെ ആ പഴയ ജോലി തന്നെ മതി. വലിയ ശമ്പളം ഒന്നും ഇല്ലെങ്കിലും അവളെയും കൂട്ടി ഈ നാട്ടിൽ തന്നെ നിൽക്കാനാ എനിക്കിപ്പൊ ഇഷ്ടം. ചേട്ടനു ഒന്നും തോന്നരുത്."
എന്റെ വാക്കുകൾ കേട്ട് സച്ചുച്ചേട്ടൻ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ ആ
💬 Comments
View all comments