Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
മുഖത്ത് സ്നേഹം നിറഞ്ഞൊരു ചിരി വിടർന്നു.
"ഇതിൽ എനിക്ക് തോന്നാൻ എന്താടാ... നീ പറഞ്ഞതാ ശരി. ഇപ്പൊ നീ വലിയൊരു ഉത്തരവാദിത്തമുള്ള കുടുംബനാഥനായി. നിന്റെ പെണ്ണിന്റെ കൂടെ, നാട്ടിൽ തന്നെ നിൽക്ക്. അവിടെയായാലും നന്നായിട്ട് ജീവിക്കാൻ നിനക്കറിയാം. ശരിടാ, ഞാൻ പിന്നെ വിളിക്കാം..."
വലിയൊരു ചിരിയോടെ സച്ചുച്ചേട്ടൻ കോൾ കട്ട് ചെയ്തു.
ഫോൺ ടീപ്പോയിയിലേക്ക് വെച്ച് ഞാൻ മുഖമുയർത്തുമ്പോൾ, ഗ്ലാസ്സ് ടേബിളിൽ വെച്ചിട്ട് എന്റെ അടുത്തേക്ക് ഓടിവരികയായിരുന്നു അവൾ. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെ അരികിൽ വന്നിരുന്ന അവൾ, എന്റെ വലതുകയ്യിൽ ഇറുകെ പിടിച്ചു.
"എന്താടി പൊട്ടി... എന്തിനാ ഈ കണ്ണൊക്കെ നിറച്ചേക്കുന്നെ?"
ഞാൻ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തിക്കൊണ്ട് ചോദിച്ചു.
"ഞാൻ... ഞാൻ ശരിക്കും പേടിച്ചുപോയി ആദീ... എങ്ങാനും എന്നെ വിട്ട്..."
അവളുടെ ശബ്ദം നേർത്തുപോയിരുന്നു.
"നിന്നെ തനിച്ചാക്കി ഞാൻ എങ്ങോട്ടും പോവില്ല എന്റെ പെണ്ണേ... ഇനി ഏത് വലിയ ലോകം എന്റെ മുന്നിൽ കൊണ്ടുവന്നു വെച്ചാലും, എനിക്ക് നീയുള്ള ഈ നാട് മതി,"
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ എന്റെ നെറ്റി മുട്ടിച്ചു.
അവളുടെ മുഖത്ത് വലിയൊരു ആശ്വാസം വന്ന് നിറഞ്ഞു. നിറകണ്ണുകളോടെ, എന്നാൽ വല്ലാത്തൊരു പ്രണയത്തോടെ അവളെന്നെ നോക്കി ചിരിച്ചു. അവൾക്ക് എന്നോടുള്ള ആ വലിയ വിശ്വാസം ആ നോട്ടത്തിൽ വ്യക്തമായിരുന്നു.
"പാർവണേ... ആ കറിവേപ്പില ഇങ്ങ് എടുത്തേ മോളെ..."
പെട്ടെന്ന് അടുക്കളയിൽ നിന്നും അമ്മയുടെ വിളി വന്നതും അവൾ എന്നിൽ നിന്നും പതിയെ അടർന്നുമാറി. ആ കണ്ണുകളിലെ നനവ് വേഗം സാരിത്തുമ്പുകൊണ്ട് തുടച്ചുമാറ്റി. എന്നിട്ട് എന്നെ നോക്കി കള്ളച്ചിരിയോടെ ഒന്ന്
💬 Comments
View all comments