Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കണ്ണടച്ച് കാണിച്ചിട്ട് അവൾ വേഗം അടുക്കളയിലേക്ക് ഓടി. അവൾ പോകുന്നതും നോക്കി ആ സോഫയിലിരിക്കുമ്പോൾ എന്റെ മനസ്സിലും വലിയൊരു സമാധാനമായിരുന്നു.
കുറച്ചുകഴിഞ്ഞതും ഡൈനിങ് ടേബിളിൽ പ്രഭാതഭക്ഷണം റെഡിയായി. അടുക്കളയിൽ നിന്നും ചൂട് അപ്പവും മുട്ടക്കറിയുമായി അമ്മയും പാർവണയും ഹാളിലേക്ക് വന്നു. കുളിച്ച് റെഡിയായി അനഘ ചേച്ചിയും അങ്ങോട്ടേക്ക് എത്തി.
ഞങ്ങൾ മൂന്നുപേരും ആ വലിയ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്നു. പാർവണ വളരെ സ്നേഹത്തോടെ എല്ലാവർക്കും അപ്പം വിളമ്പിക്കൊടുത്തു. എന്റെ പ്ലേറ്റിലേക്ക് കറിയൊഴിച്ചു തരുമ്പോൾ ആരും കാണാതെ അവൾ എനിക്കൊരു കുസൃതിച്ചിരിയും പാസാക്കി. ആ വലിയ വീട്ടിലെ ഊണുമേശയിൽ ഒരുപാട് കാലത്തിന് ശേഷം സന്തോഷം മാത്രം നിറഞ്ഞുനിൽക്കുന്നൊരു പ്രഭാതമായിരുന്നു അത്.
ഭക്ഷണം കഴിക്കുന്നതിനിടയിൽ, അമ്മ ഇടയ്ക്ക് അനഘ ചേച്ചിയെ വലിയൊരു വാത്സല്യത്തോടെ നോക്കി. ആ നോട്ടത്തിൽ ഒരു അമ്മയുടെ ഉത്തരവാദിത്തം മുഴുവൻ ഉണ്ടായിരുന്നു.
"ഇനിയിപ്പോ ഒരു കാര്യം കൂടിയേ ബാക്കിയുള്ളൂ..."
അമ്മ ചേച്ചിയെ നോക്കി വലിയൊരു നെടുവീർപ്പോടെ പറഞ്ഞു.
"ഇവളെയുംക്കൂടി നല്ലൊരു പയ്യന്റെ കയ്യിൽ ഏൽപ്പിച്ചാലേ എനിക്കൊരു സമാധാനം ആവൂ."
അമ്മയുടെ ആ ഡയലോഗ് കേട്ടതും അപ്പം വായിലേക്ക് വെക്കാൻ പോയ ചേച്ചിയുടെ കൈ പെട്ടെന്നൊന്ന് നിന്നു. ചേച്ചി വല്ലാത്തൊരു പരിഭ്രമത്തോടെ എന്നെ നോക്കി. അമ്മ അങ്ങനെയൊരു കാര്യം പറഞ്ഞപ്പോൾ, മനസ്സിൽ അരവിന്ദിനെ കൊണ്ടുനടക്കുന്ന ചേച്ചിക്ക് സ്വാഭാവികമായും ഉണ്ടാകുന്ന ആ പേടി ആ മുഖത്തുണ്ടായിരുന്നു.
ചേച്ചിയുടെ ആ നോട്ടം കണ്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് കഷ്ടപ്പെട്ട് അടക്കിപ്പിടിച്ചു. അപ്പോഴാണ് കയ്യിലെ പാത്രവുമായി പാർവണ അവിടേക്ക് കയറി വന്നത്.
"അതെയമ്മേ... ചേച്ചീടെ കല്യാണം നമുക്ക് വല്ല്യേ രീതിയില്
💬 Comments
View all comments