0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തന്ന്യേ നടത്തണം. ഇന്ദ്രനീലത്തില് നിന്ന് എല്ലാവരും വരും. എന്റെ കല്യാണത്തിന് ചേച്ചി ഓടിനടന്ന് പണിയെടുത്തതല്ലേ, ചേച്ചീടെ കല്യാണത്തിന് ഞാൻ മുന്നില് തന്നെ ഉണ്ടാവും. എന്താ അല്ലെ ആദി?"

പാർവണ വളരെ ആവേശത്തോടെ ചോദിച്ചു.

​അവൾക്ക് ചേച്ചിയോടുള്ള ആ സ്നേഹം കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഞാൻ വീണ്ടും ചിരിയമർത്തിക്കൊണ്ട് ചേച്ചിയെ നോക്കി പറഞ്ഞു.

​"പിന്നില്ലാതെ... നല്ല ഗംഭീരമായിട്ട് തന്നെ നമുക്ക് നടത്താം. പയ്യനെയൊക്കെ വൈകാതെ തന്നെ നമുക്ക് കണ്ടുപിടിക്കാം. എന്താ ചേച്ചീ?"

​എന്റെ ആ ഡയലോഗ് കേട്ടതും ചേച്ചിയുടെ മുഖം വല്ലാതെ ചുവന്നു. രഹസ്യം അറിയാവുന്ന ഞാൻ അവളെ വെച്ചുകൊണ്ടിരുന്ന് കളിയാക്കുകയാണെന്ന് അവൾക്ക് നന്നായിട്ട് മനസ്സിലായിരുന്നു. പെട്ടെന്ന് ടേബിളിനടിയിലൂടെ ചേച്ചിയുടെ കാല് വന്ന് എന്റെ കാലിൽ ശക്തിയായി ഒന്ന് ചവിട്ടി! എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കാതിരിക്കാൻ ചേച്ചി വേഗം സംസാരത്തിന്റെ വിഷയം മാറ്റി.

​"എന്റെ കല്യാണത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ. ഞാൻ നാളെ രാവിലെ ബാംഗ്ലൂരിലേക്ക് പോവാ. ട്രെയിൻ ടിക്കറ്റ് ഒക്കെ ഇന്നലെ തന്നെ ബുക്ക് ചെയ്തിരുന്നു."

ചേച്ചി വളരെ ഗൗരവത്തിൽ പറഞ്ഞു.

​അതുകേട്ടതും പാർവണയുടെ മുഖത്തെ ആവേശമൊക്കെ മാഞ്ഞു. അവൾ സങ്കടത്തോടെ ചേച്ചിയുടെ അടുത്തേക്ക് നീങ്ങി നിന്നു.

​"അയ്യോ... നാളത്തന്നെ പോവ്വാണോ ചേച്ചീ? കുറച്ചു ദിവസം കൂടി നിന്നിട്ട് പോയാ മതിയാരുന്ന്...,"

അവൾ വലിയൊരു പരിഭവത്തോടെ പറഞ്ഞു.

​"അതെന്നെയാ അനഘേ ഞാനും പറയുന്നേ... അവളിങ്ങോട്ട് വന്നതേയുള്ളൂ. ഒരു രണ്ടാഴ്ച കൂടി നിന്നിട്ട് പോയാൽ പോരെ നിനക്ക്?"

അമ്മയും ചേച്ചിയോട് ചോദിച്ചു.

​ചേച്ചി വലിയൊരു നിസ്സഹായതയോടെ പാർവണയുടെ കയ്യിൽ പിടിച്ചു.

"അതെങ്ങനെയാ അമ്മേ... ഇപ്പൊ തന്നെ

💬 Comments

View all comments