Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഞാൻ കുറെ ദിവസമായി ലീവ് എടുത്തിട്ട്. നാളെ പോയില്ലെങ്കിൽ ചിലപ്പോ പണി പോകും. പുതിയ പ്രൊജക്റ്റ് തുടങ്ങാനുണ്ട്. പിന്നെ ഞാൻ ഇടയ്ക്ക് ലീവ് കിട്ടുമ്പോഴൊക്കെ ഓടിവരില്ലേ പാർവണേ..."
അതുകേട്ട് പാർവണ സങ്കടത്തോടെ ഒന്നു മൂളി.
"അവൾക്ക് ജോലിത്തിരക്ക് ഉള്ളതുകൊണ്ടല്ലേ അമ്മേ.””
ഞാൻ ഒത്തുതീർപ്പാക്കുന്ന മട്ടിൽ പറഞ്ഞു.
പിന്നെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി ചെറിയൊരു കള്ളച്ചിരിയോടെ കൂട്ടിച്ചേർത്തു.
"ചേച്ചി വേഗം പോയിട്ട് വരട്ടെ. പോയിട്ട് വേണം വേറെ ചില പ്രധാനപ്പെട്ട കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം എടുക്കാൻ... എന്തായാലും അനഘ ചേച്ചിയുടെ കല്യാണം, അതെന്റെയും വലിയൊരു ആഗ്രഹമല്ലേ!"
എന്റെ ആ ഡയലോഗ് കേട്ടതും അമ്മയും പാർവണയും എന്നെ വലിയ സ്നേഹത്തോടെ നോക്കിയപ്പോൾ, ചേച്ചി മാത്രം എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ടായിരുന്നു. അവളുടെ ആ നോട്ടവും, എന്റെ പെണ്ണിന്റെ കുസൃതിയും, അമ്മയുടെ വാത്സല്യവുമൊക്കെച്ചേർന്ന് ആ ഊണുമേശയിൽ അപ്പോൾ ജീവിതത്തിന്റെ ഏറ്റവും മനോഹരമായൊരു ചിത്രമാണ് പൂർണ്ണമാകുന്നത് എന്ന് എനിക്ക് തോന്നി….
ആ പകലും രാത്രിയും വല്ലാത്തൊരു വേഗത്തിലാണ് കടന്നുപോയത്. പിറ്റേന്ന് രാവിലെ തന്നെ വീടാകെ ചെറിയൊരു മൗനത്തിലായിരുന്നു. അനഘ ചേച്ചിക്ക് ബാംഗ്ലൂരിലേക്ക് മടങ്ങാനുള്ള സമയമായി. രാവിലത്തെ ഭക്ഷണമെല്ലാം കഴിഞ്ഞ്, ബാഗും സാധനങ്ങളുമൊക്കെ പായ്ക്ക് ചെയ്ത് ചേച്ചി ഹാളിലേക്ക് ഇറങ്ങിവരുമ്പോൾ അവിടെ അമ്മയും പാർവണയും വല്ലാത്തൊരു സങ്കടത്തോടെ നിൽപ്പുണ്ടായിരുന്നു.
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അച്ഛൻ പോയതിന് ശേഷം ഈ കുടുംബത്തിന്റെ വലിയൊരു അത്താണിയായിരുന്നു അവൾ. ചേച്ചി ചെന്ന് അമ്മയെ ചേർത്തുപിടിച്ചു.
"എന്താ അമ്മേ ഇത്... ഞാൻ ഇടയ്ക്ക് ലീവ് കിട്ടുമ്പോ ഓടിവരില്ലേ... അമ്മ വിഷമിക്കാതെ, ദേ ഇവളില്ലേ അമ്മക്ക് കൂട്ടിന്,"
ചേച്ചി ചിരിച്ചുകൊണ്ട്
💬 Comments
View all comments