0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പാർവണയെ ചൂണ്ടി.

​പാർവണ വന്ന് ചേച്ചിയുടെ കയ്യിൽ മുറുകെ പിടിച്ചു. ആ ഇളം നീലക്കണ്ണുകളിലും ചെറിയൊരു നനവുണ്ടായിരുന്നു.

​"ചേച്ചീ... എന്നാലും കുറച്ചു ദിവസം കൂടി നിന്നിട്ട് പോയാ മതിയാരുന്ന്. ഇനിയിപ്പോ ലീവ് കിട്ടുമ്പോ പെട്ടെന്ന് ഇങ്ങട് വരണേ... ഈ മനുഷ്യൻ ഓഫീസില് പോയാ പിന്നെ ഞാൻ ഒറ്റക്കാവും ട്ടോ,"

അവൾ ആ തനി പാലക്കാടൻ ഈണത്തിൽ പരിഭവിച്ചു.

"ഇടക്ക് ഫോൺ വിളിക്കാൻ ഒന്നും മറക്കണ്ട പറഞ്ഞേക്കാം."

​"ഇല്ലെന്റെ മോളെ, ഞാൻ വിളിക്കാം. നീ അമ്മയെ നന്നായി നോക്കണം കേട്ടോ. പിന്നെ ഇവൻ വല്ലാതെ ശല്യം ചെയ്താൽ എന്നോട് പറഞ്ഞാ മതി, ബാക്കി ഞാൻ നോക്കിക്കോളാം,"

ചേച്ചി അവളുടെ കവിളിൽ വാത്സല്യത്തോടെ ഒന്ന് തൊട്ടു. ആ വീട്ടിലേക്ക് വന്നിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളൂ എങ്കിലും, ചേച്ചിയുമായി അവൾ വലിയൊരു ആത്മബന്ധം ഉണ്ടാക്കിയെടുത്തിരുന്നു.

​ഞങ്ങൾ ബൈക്കിലാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ, ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു മൗനമുണ്ടായിരുന്നു. ചുറ്റും യാത്രക്കാരുടെ വലിയ തിരക്കുണ്ടായിട്ടും അവൾ എന്തോ വലിയ ചിന്തയിലായിരുന്നു. ഞാൻ കാന്റീനിൽ നിന്നും രണ്ട് ചായ വാങ്ങി വന്ന് അവൾക്ക് നേരെ നീട്ടി.

​"എന്താ ചേച്ചി... വലിയൊരു ആലോചനയിലാണല്ലോ? ബാംഗ്ലൂരിലേക്ക് പോകുന്നതിന്റെ സങ്കടമാണോ അതോ വേറെ വല്ലതുമാണോ?"

ഞാൻ കുസൃതിയോടെ ചോദിച്ചു.

​ചായ വാങ്ങി ഒരു സിപ്പ് കുടിച്ചിട്ട് അവൾ വലിയൊരു നെടുവീർപ്പോടെ എന്നെ നോക്കി.

​"എടാ ആദീ... ഇന്നലെ അമ്മ ഡൈനിങ് ടേബിളിൽ വെച്ച് എന്റെ കല്യാണത്തിന്റെ കാര്യം പറഞ്ഞില്ലേ. അപ്പൊ തൊട്ട് എനിക്കൊരു സമാധാനവുമില്ലെടാ. അമ്മയോട് ഞാൻ എങ്ങനെയാ

💬 Comments

View all comments