0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അരവിന്ദിന്റെ കാര്യം അവതരിപ്പിക്കുക എന്നോർത്ത് വല്ലാത്തൊരു ടെൻഷൻ."

​ചേച്ചിയുടെ ആ പറച്ചിലിൽ ഒരു പെൺകുട്ടിയുടെ നിസ്സഹായത മുഴുവൻ ഉണ്ടായിരുന്നു. സ്വന്തം പ്രണയം വീട്ടിൽ എങ്ങനെ പറയുമെന്ന പേടി. ഞാൻ വളരെ ശാന്തനായി അവളുടെ തോളിലൂടെ കയ്യിട്ട് എന്റെ അടുത്തേക്ക് ചേർത്തുനിർത്തി.

​"എന്റെ പൊന്നനഘേ... നീ ഇതിനാണോ ഇങ്ങനെ മുഖം വീർപ്പിച്ചു വെച്ചേക്കുന്നത്? ഞാൻ പറഞ്ഞില്ലേ നിന്നോട്, ഞാനില്ലേ നിനക്ക്?"

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ഗൗരവത്തിൽ, എന്നാൽ സ്നേഹത്തോടെ പറഞ്ഞു.

"നീ ഒരു ടെൻഷനും ഇല്ലാതെ സമാധാനമായിട്ട് പോ. അവിടെ ചെന്നിട്ട് നീ അരവിന്ദിനോട് സംസാരിക്ക്. അവന്റെ വീട്ടുകാരോട് ഈ കാര്യം അവതരിപ്പിക്കാൻ പറ. എന്നിട്ട് കാര്യങ്ങളൊക്കെ തീരുമാനിച്ചിട്ട് എന്നോട് പറഞ്ഞാൽ മതി."

​അതുകേട്ടതും ചേച്ചിയുടെ മുഖത്തെ ആ പേടിയൊക്കെ മാറി വലിയൊരു അത്ഭുതം നിറഞ്ഞു. ഞാൻ വീണ്ടും തുടർന്നു.

​"അവരുടെ ഭാഗത്തുനിന്നും എല്ലാം ഓക്കെയാണെങ്കിൽ, പിന്നെ ഒട്ടും വൈകിപ്പിക്കണ്ട. അപ്പൊ തന്നെ ഞാൻ അമ്മയോട് കാര്യങ്ങൾ സംസാരിച്ച് സമ്മതിപ്പിച്ചോളാം. എന്റെ പെണ്ണിനെ ഞാൻ ഈ വീട്ടിലേക്ക് കൊണ്ടുവന്നത് നീ കൂടി കൂട്ടുനിന്നിട്ടല്ലേ... അപ്പൊ എന്റെ ചേച്ചീടെ കല്യാണം അവളുടെ ഇഷ്ടത്തിന് തന്നെ ഞാൻ ഗംഭീരമായിട്ട് നടത്തിത്തരും. അതീ അനിയന്റെ വാക്കാ."

​എന്റെ ആ ഡയലോഗ് കേട്ടതും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എപ്പോഴും ഒരു ചെറിയ കുട്ടിയെപ്പോലെ മാത്രം എന്നെ കണ്ടിരുന്ന അവളുടെ മുന്നിൽ, വലിയൊരു ഉത്തരവാദിത്തമുള്ള ഗൃഹനാഥനായി ഞാൻ മാറിയതിന്റെ വല്ലാത്തൊരു അഭിമാനവും സന്തോഷവും ആ മുഖത്തുണ്ടായിരുന്നു. അവൾ ചായയുടെ കപ്പ് തിടുക്കത്തിൽ താഴെ വെച്ച് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.

​"താങ്ക്സ്ടാ... എനിക്ക് നിന്നോട്

💬 Comments

View all comments