0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

എന്ത് പറയണം എന്നറിയില്ല. എന്റെ വലിയൊരു പേടിയാ നീ ഇപ്പൊ മാറ്റിത്തന്നത്..."

സന്തോഷം കൊണ്ട് അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

​"മതി മതി... ആളുകൾ നോക്കുന്നു. ഒരു ഐടി കമ്പനി ഉദ്യോഗസ്ഥ കൊച്ചുകുട്ടികളെപ്പോലെ നിന്ന് കരയുന്നത് കണ്ടാൽ നാണക്കേടാ,"

ഞാൻ ചിരിച്ചുകൊണ്ട് അവളെ സമാധാനിപ്പിച്ചു.

​അപ്പോഴേക്കും അനൗൺസ്‌മെന്റ് വന്നു, വണ്ടി പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരികയായിരുന്നു. അവളുടെ ലഗേജുകൾ എല്ലാം എടുത്ത് സീറ്റിൽ വെച്ചുകൊടുത്ത് ഞാൻ പുറത്തിറങ്ങി. ജനാലയ്ക്കരികിലിരുന്ന് അവൾ എന്നെ നോക്കി നിറകണ്ണുകളോടെ, എന്നാൽ വലിയൊരു സമാധാനത്തോടെ കൈവീശി.

​വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. അത് കണ്ണിൽ നിന്നും മറയുന്നതുവരെ ഞാൻ ആ പ്ലാറ്റ്‌ഫോമിൽ തന്നെ നിന്നു. എന്റെ കുടുംബത്തിന്റെ സന്തോഷങ്ങൾ ഒന്നിനുപുറകെ ഒന്നായി പൂവണിയുകയാണ്. തിരികെ വണ്ടിയിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ നിറയെ സ്വന്തം വീട്ടിലെ അടുക്കളയിൽ എനിക്കായി കാത്തിരിക്കുന്ന എന്റെ പെണ്ണിന്റെ കുസൃതി നിറഞ്ഞ ആ ഇളം നീലക്കണ്ണുകൾ മാത്രമായിരുന്നു. കുറച്ചുനേരം അവളെ കാണാതിരുന്നപ്പോൾത്തന്നെ വല്ലാത്തൊരു ശൂന്യത എന്നെ പൊതിഞ്ഞിരുന്നു.

റെയിൽവേ സ്റ്റേഷനിൽ നിന്നും തിരികെ വീട്ടിലെത്തുമ്പോൾ വല്ലാത്തൊരു നിശബ്ദതയായിരുന്നു. ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറുമ്പോൾത്തന്നെ ആ മാറ്റം എനിക്ക് ഫീൽ ചെയ്തു. ചേച്ചി ഉണ്ടായിരുന്നപ്പോഴുള്ള ആ ഒരു ബഹളവും ചിരിയുമൊക്കെ ഒറ്റയടിക്ക് ഇല്ലാതായിരിക്കുന്നു.

​ഞാൻ ചെല്ലുമ്പോൾ അമ്മയും പാർവണയും ഹാളിലെ സോഫയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ചേച്ചി പോയതിന്റെ സങ്കടം അമ്മയുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഞാൻ ചെന്ന് അവർക്കരികിലായി സോഫയിലേക്ക് ഇരുന്നു. എന്നെ കണ്ടതും അമ്മ വലിയൊരു നെടുവീർപ്പോടെ ശൂന്യതയിലേക്ക് നോക്കി, ആരോടെന്നില്ലാതെ പറഞ്ഞു.

​"അവളങ്ങ് പോയതോടെ ഈ വീടാകെ ഉറങ്ങിയ അവസ്ഥയിലായല്ലോ... അല്ലെങ്കിൽ എപ്പോഴും അവളുടെയൊരു

💬 Comments

View all comments