Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കളിയും ചിരിയുമൊക്കെയായിട്ട് ആകെപ്പാടെ ഒരു ബഹളമായിരുന്നു. ഇനിയിപ്പോ ആ കുറുമ്പിയെ കാണണമെങ്കിൽ അവൾക്ക് അടുത്ത ലീവ് കിട്ടണം..."
ആ വാക്കുകളിൽ ഒരു അമ്മയുടെ വലിയൊരു സങ്കടം ഉണ്ടായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അമ്മയുടെ തോളിൽ കയ്യിട്ടു.
"അതിനിപ്പോ സങ്കടപ്പെടാൻ എന്തിനാ അമ്മേ... അവൾക്ക് ലീവ് കിട്ടുമ്പോ ഇങ്ങോട്ട് തന്നെ ഓടിവരില്ലേ. പോരാത്തതിന് ഇനിയിപ്പോ ഞാൻ ഇല്ലേ അമ്മയ്ക്ക് കൂട്ടിന്... ഒപ്പം എന്റെയീ
ദേവതയും."
ഞാൻ പാർവണയെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
എന്റെ ആ നോട്ടം കണ്ട് അവൾ ചെറുതായിട്ടൊന്ന് ചിരിച്ചു. വീട്ടിലെ ഈ മൂഡ് ഒന്ന് മാറ്റിയെടുക്കാൻ ഞാൻ പെട്ടെന്നൊരു പ്ലാൻ ഇട്ടു.
"നമുക്ക് ഇന്നിപ്പോ ഒരു കാര്യം ചെയ്താലോ? വൈകുന്നേരം ഒന്ന് പുറത്തുപോവാം. നല്ല സൺസെറ്റ് കാണാൻ കോവളം ബീച്ചിൽ പോയാലോ?."
അതുകേട്ടതും പാർവണയുടെ മുഖം പെട്ടെന്ന് തിളങ്ങി. അവൾ വലിയ ആവേശത്തോടെ അമ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
"അതെ അമ്മേ, നമുക്ക് പോവാം... വല്ല്യേ രസാവും ട്ടോ. അവിടെ പോയിട്ട് കുറച്ചു നേരം കാറ്റൊക്കെ കൊള്ളാലോ."
അവളുടെ ആ കൊഞ്ചിക്കൽ കണ്ടപ്പോൾ അമ്മയുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന സങ്കടം മാറി വലിയൊരു വാത്സല്യം വന്നു നിറഞ്ഞു. അമ്മ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ തലോടിയിട്ട്, എന്നെ നോക്കി പറഞ്ഞു.
"മക്കൾ രണ്ടുപേരും കൂടി പോയിട്ട് വാ... ഞാൻ വരുന്നില്ല. എനിക്കെന്തോ ചെറിയൊരു ക്ഷീണം പോലെ. മാത്രമല്ല അടുക്കളയില് കുറച്ചു പണിയുമുണ്ട്."
"അതെന്താ അമ്മേ അങ്ങനെ... അമ്മയും വാ,"
ഞാൻ നിർബന്ധിക്കാൻ ശ്രമിച്ചു.
"ഞാൻ വരുന്നില്ലടാ... നിങ്ങൾ പോയിട്ട് വാ.”
ഇത്രയും പറഞ്ഞ് വലിയൊരു അർത്ഥം വെച്ചുള്ള ചിരിയോടെ അമ്മ
💬 Comments
View all comments