0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

​അമ്മ പോയതും ഹാളിൽ ഞങ്ങൾ രണ്ടുപേരും മാത്രമായി. ഞാൻ പതുക്കെ സോഫയിൽ അവൾക്കരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു. എന്റെ പെട്ടെന്നുള്ള ആ മാറ്റം കണ്ട് അവൾ സംശയത്തോടെ എന്നെ നോക്കി. ഞാൻ അവളെത്തന്നെ നോക്കി ചെറിയൊരു കള്ളച്ചിരിയോടെ ചോദിച്ചു.

​"അമ്മ എന്താ വരാഞ്ഞത് എന്ന് മനസ്സിലായോ നിനക്ക്?"

​"ഏയ്... എന്താ? അമ്മയ്ക്ക് ക്ഷീണം ഉണ്ടെന്ന് പറഞ്ഞില്ലേ..."

അവൾ വളരെ നിഷ്കളങ്കമായി ചോദിച്ചു.

​"അതൊക്കെയൊരു അടവാടി പൊട്ടിപ്പെണ്ണേ... പുതിയതായിട്ട് കല്യാണം കഴിഞ്ഞ പെണ്ണും ചെറുക്കനും കൂടി ഒന്ന് തനിച്ചു കറങ്ങിക്കോട്ടെ എന്ന് കരുതി അമ്മ മനപ്പൂർവ്വം നമുക്ക് സ്പേസ് തന്ന് മാറിത്തന്നതാ..."

അതുകേട്ടതും അവളുടെ മുഖത്ത് വല്ലാത്തൊരു നാണം വന്ന് നിറഞ്ഞു. ആ വലിയ നീലക്കണ്ണുകൾ പതുക്കെ താഴേക്ക് നീണ്ടു. അവൾ സാരിയുടെ മുന്താണി വിരലുകളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് പതിയെ പറഞ്ഞു.

​"ദേ മനുഷ്യാ... വെറുതെ അമ്മയെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ…””

​ഇത്രയും പറഞ്ഞ് എന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ സോഫയിൽ നിന്നും എഴുന്നേൽക്കാൻ നോക്കി. പെട്ടെന്ന് ഞാൻ അവളുടെ വലതുകയ്യിൽ കയറിപ്പിടിച്ചു. അവൾ കുതറാൻ ശ്രമിച്ചെങ്കിലും ഞാൻ ആ പിടി വിട്ടില്ല.

​"എവിടേക്ക് പോകുവാ?"

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

​"അമ്മ അവിടെ തനിച്ചല്ലേ ആദീ... വിട്..."

അവൾ അടുക്കളയുടെ ഭാഗത്തേക്ക് നോക്കി വെപ്രാളത്തോടെ പറഞ്ഞു.

​"വിടാം... പക്ഷെ വൈകുന്നേരം ബീച്ചിൽ പോകുമ്പോഴേ, നീ ആ ഇളം നീല ചുരിദാർ ഇട്ടാ മതി ട്ടോ. സാരിയും ഉടുത്ത് അവിടെ കടൽക്കാറ്റത്ത് നടക്കാൻ വല്ല്യ പാടാ..."

ഞാൻ അവളെ നോക്കി കണ്ണിറുക്കി.

​നാണം കൊണ്ട്

💬 Comments

View all comments