0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കൗണ്ടറിലേക്ക് കൊണ്ടുപോകുന്നത് കണ്ടപ്പോൾ അവൾ വേഗം എന്റെ അടുത്തേക്ക് വന്നു.

​"ദേ മനുഷ്യാ... എന്തിനാ വെറുതെ ഇതിനൊക്കെ പൈസ കളയണേ? എനിക്കിപ്പൊ ആവശ്യത്തിന് ഡ്രസ്സ് ഒക്കെ ഇല്യേ. അമ്മയ്ക്ക് മാത്രം എടുത്താൽ പോരായിരുന്നോ...."

അവൾ വലിയൊരു പരിഭവത്തോടെ എന്റെ കയ്യിൽ പിടിച്ചു.

​ഞാൻ കൗണ്ടറിലെ ബില്ലിങ് കഴിഞ്ഞു കിട്ടിയ കവറുകൾ വാങ്ങി അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. എന്നിട്ട് ആ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തമായി പറഞ്ഞു.

​"എന്റെ പെണ്ണിനും എന്റെ അമ്മയ്ക്കും അല്ലാതെ ഞാൻ പിന്നെ വേറെ ആർക്കാടി എന്റെ പൈസയൊക്കെ ചിലവാക്കുക? എനിക്ക് എന്റെ ജീവനാടി നിങ്ങൾ..."

​എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. ഒരുപാട് സ്നേഹം നിറഞ്ഞൊരു നോട്ടത്തോടെ അവൾ എന്നെ നോക്കി. പിന്നെ ആ വലിയ മാളിലെ തിരക്കിനിടയിലും അവൾ പതുക്കെ എന്റെ നെഞ്ചിലേക്ക് ചാരി, എന്റെ ഷർട്ടിന്റെ കോളറിലൊന്ന് പിടിച്ച് വലിയൊരു വിശ്വാസത്തോടെ നിന്നു.

​ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സമയം ഒൻപതുമണി കഴിഞ്ഞിരുന്നു. പാർക്കിങ്ങിൽ നിന്നും വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. നഗരത്തിന്റെ തിരക്കുകളിലൂടെ എന്റെ ബുള്ളറ്റ് മുന്നോട്ട് പോകുമ്പോൾ, ഒരു കയ്യിൽ ആ ഡ്രസ്സുകളുടെ കവറും പിടിച്ച് മറുകൈ കൊണ്ട് അവൾ എന്നെ ഇറുകെ കെട്ടിപ്പിടിച്ചിരുന്നു. എന്റെ തോളിലേക്ക് മുഖം ചേർത്ത്, ആ നഗരത്തിലെ വെളിച്ചങ്ങളെ നോക്കി അവൾ വല്ലാത്തൊരു സമാധാനത്തോടെ യാത്രയാസ്വദിച്ചു. ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷങ്ങൾ... എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പെണ്ണ്എനിക്കൊപ്പം, എന്റെ നിഴലായി, എന്റെ പാതിയായി എപ്പോഴും കൂടെയുണ്ട്. വീടിന്റെ ഗേറ്റിലേക്ക് വണ്ടി കയറുമ്പോൾ, ഞങ്ങളെയും കാത്ത്

💬 Comments

View all comments