Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നഗരം. ഇവിടെ ഇതല്ല ഇതിനപ്പുറവും കാണാനുണ്ട്. വാ..."
ഞാൻ അവളെയും ചേർത്തുപിടിച്ച് മുന്നോട്ട് നടന്നു. എങ്ങാനും എന്റെ കൈവിട്ടുപോയാൽ ആ വലിയ തിരക്കിൽ അവൾ എവിടെയെങ്കിലും വഴിതെറ്റിപ്പോകുമോ എന്നൊരു പേടി അവളുടെ ആ വലിയ നീലക്കണ്ണുകളിൽ ഉണ്ടായിരുന്നു. എസ്കലേറ്ററിലേക്ക് കയറാൻ നേരം അവൾ വല്ലാതെ പേടിച്ച് എന്റെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കി. ഞാൻ അവൾക്ക് ധൈര്യം കൊടുത്ത് എന്റെ ചേർത്തുതന്നെ നിർത്തി. മുകളിലത്തെ നിലകളിലൂടെ നടക്കുമ്പോൾ അവിടെയുള്ള ഓരോ കടകളിലേക്കും വല്ലാത്തൊരു കൗതുകത്തോടെയാണ് അവൾ നോക്കിയിരുന്നത്.
കുറച്ചുനേരം നടന്നതിന് ശേഷം ഞങ്ങൾ താഴത്തെ നിലയിലുള്ള സ്റ്റാർബക്സിൽ കയറി. കോഫി ഓർഡർ ചെയ്ത് ഞങ്ങൾ ആ വലിയ ഗ്ലാസ്സ് ജനാലയ്ക്കരികിലുള്ള ടേബിളിൽ പോയിരുന്നു. കുറച്ചുകഴിഞ്ഞതും 'പാർവണ' എന്ന് പേരെഴുതിയ ആ കോഫി കപ്പുകൾ ഞങ്ങളുടെ ടേബിളിലേക്ക് വന്നു. സ്വന്തം പേരെഴുതിയ ആ കപ്പ് കണ്ടപ്പോൾ അവളുടെ മുഖത്ത് വലിയൊരു ചിരി വിടർന്നു. അവൾ അത് വളരെ സൂക്ഷിച്ച് ചുണ്ടോടടുപ്പിച്ച് ഒരു സിപ്പ് കുടിച്ചു.
"എങ്ങനെയുണ്ട്?"
ഞാൻ ചോദിച്ചു.
"മ്മ്... കൊള്ളാം, നല്ല ടേസ്റ്റ് ഇണ്ട്. പക്ഷെ ഇതിനേക്കാളും എനിക്കിഷ്ടം നമ്മുടെ അമ്മേടെ ഏലക്കയിട്ട ആ ചൂട് ചായയാ ട്ടോ,"
കുസൃതിയോടെ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൾ പറഞ്ഞു.
ഞാൻ വലിയൊരു ചിരിയോടെ ആ കോഫി മുഴുവൻ കുടിച്ചുതീർത്തു.
അവിടുന്ന് ഇറങ്ങി ഞങ്ങൾ നേരെ പോയത് ഡ്രസ്സുകൾ എടുക്കുന്ന വലിയൊരു സെക്ഷനിലേക്കാണ്. ഞാൻ അവൾക്കായി മനോഹരമായ രണ്ട് മൂന്ന് ചുരിദാറുകൾ തിരഞ്ഞെടുത്തു. പിന്നെ അമ്മയ്ക്ക് വേണ്ടി നല്ല കസവുള്ള രണ്ട് സെറ്റ് സാരികളും. ഞാൻ ഇതൊക്കെ ബില്ലടക്കാൻ വേണ്ടി
💬 Comments
View all comments