Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
തീരത്ത് എത്തിനിൽക്കുകയാണെന്ന് എനിക്ക് തോന്നി. ഞങ്ങളെ തഴുകിപ്പോകുന്ന ഓരോ കാറ്റിലും പ്രണയത്തിന്റെ വല്ലാത്തൊരു സുഗന്ധമുണ്ടായിരുന്നു…
കടൽത്തീരത്തെ ആ സായാഹ്നത്തിന് വിടപറയുമ്പോൾ ആകാശം പൂർണ്ണമായും ഇരുണ്ടിരുന്നു. തിരമാലകളുടെ ഇരമ്പൽ പിന്നിലുപേക്ഷിച്ച് ഞങ്ങൾ തിരികെ ബൈക്കിനരികിലേക്ക് നടന്നു. നഗരത്തിലെ രാത്രിവെളിച്ചങ്ങളിലൂടെ തിരികെ ബൈപ്പാസിലേക്ക് കയറുമ്പോൾ, തണുത്ത കാറ്റിൽ നിന്നും രക്ഷനേടാനായി അവൾ എന്റെ പുറത്തേക്ക് മുഖമമർത്തി, എന്നെ ഒന്നുകൂടി ഇറുകെ കെട്ടിപ്പിടിച്ചിരുന്നു.
കുറച്ചു ദൂരം പിന്നിട്ടതും ദൂരെ ലുലു മാളിന്റെ കൂറ്റൻ കെട്ടിടവും അതിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും തെളിഞ്ഞുകണ്ടു. പാർക്കിങ്ങിലേക്ക് വണ്ടി കയറ്റുമ്പോൾത്തന്നെ അവളുടെ കണ്ണുകളിൽ വലിയൊരു അത്ഭുതം നിറഞ്ഞിരുന്നു. വണ്ടി വെച്ച് ഞങ്ങൾ നടന്ന് ആ മെയിൻ എൻട്രൻസിന് മുന്നിലെത്തി. ഓട്ടോമാറ്റിക് ഗ്ലാസ്സ് ഡോർ തുറന്ന് ആ വലിയ എസി ഹാളിലേക്ക് കയറിയതും, അവൾ പെട്ടെന്ന് നിന്നേടത്തുനിന്നും അനങ്ങാതെയായി. മുകളിലേക്ക് നോക്കുന്തോറും തീരാത്തത്ര വലിയ നിലകൾ, താഴെ വലിയൊരു ഗ്ലാസ്സ് മേൽക്കൂരയ്ക്ക് താഴെയായി തിങ്ങിനിറഞ്ഞ മനുഷ്യർ, കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം, ചുറ്റും പല വർണ്ണങ്ങളിലുള്ള കടകൾ... ഒരു നിമിഷം ശ്വാസം നിലച്ചതുപോലെ അവൾ ചുറ്റും നോക്കി.
പാലക്കാട്ടെ ആ ചെറിയ തറവാടിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന അവൾക്ക്, ഇതിത്രയും വലിയൊരു വിസ്മയമായിരുന്നു.
"എന്റെ ദൈവമേ... ഇതെന്താ ആദീ? ഇത്രേം വല്ല്യേ കടയോ... ഇതൊരു കടയല്ലല്ലോ, വല്ല്യേ ഒരു സിറ്റി തന്ന്യല്ലേ..."
എന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ആ തനി പാലക്കാടൻ ശൈലിയിൽ അത്ഭുതത്തോടെ അവൾ ചോദിച്ചു.
അവളുടെ ആ നിഷ്കളങ്കമായ നോട്ടവും ചോദ്യവും കേട്ട് എനിക്ക് ചിരിവന്നു. ഞാൻ അവളോട് കൂടുതൽ ചേർന്നുനിന്നുകൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ടു.
"ഇതാണ് പെണ്ണേ തിരുവനന്തപുരം
💬 Comments
View all comments