0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കുറച്ചു ദൂരം നടന്ന ശേഷം, തിരമാലകൾ വന്നിടിക്കുന്ന ഒരു വലിയ പാറക്കൂട്ടത്തിന്റെ മുകളിലായി ഞങ്ങൾ പോയി ഇരുന്നു.

​ചുറ്റും വിദേശികൾ ഉൾപ്പെടെയുള്ള ഒരുപാട് ആളുകൾ കടലിന്റെ ഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്റെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു. അസ്തമയസൂര്യന്റെ ചുവന്ന വെളിച്ചം അവളുടെ മുഖത്ത് പതിച്ചപ്പോൾ, ആ ഇളം നീലക്കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഒരു കാന്തികശക്തിയുള്ളതായി എനിക്ക് തോന്നി. കടൽക്കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ മുടിയിഴകളെ ഞാൻ പതുക്കെ ചെവിക്ക് പിന്നിലേക്ക് ഒതുക്കിവെച്ചുകൊടുത്തു.

​അവൾ എന്റെ തോളിലേക്ക് ചാരിയിരുന്ന് ആ വലിയ കടലിലേക്ക് തന്നെ നോക്കി പതുക്കെ പറഞ്ഞു.

​"എത്ര കണ്ടാലും കൊതി തീരില്ല അല്ലെ ആദീ ഈ കടല് കാണാൻ... എന്റെ നാട്ടില് എങ്ങോട്ട് നോക്കിയാലും മലകളും പാടങ്ങളും മാത്രല്ലേ. അവിടുന്ന് വന്ന എനിക്കിത്... എനിക്കിത് വല്ലാണ്ട് ഇഷ്ടായി."

​"നിന്റെ നാടിന്റെ അത്രയും ഭംഗിയൊന്നും ഈ കടലിനില്ല പെണ്ണേ..”

ഞാൻ അവളുടെ വിരലുകളിൽ കോർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

​അവൾ മുഖമുയർത്തി എന്നെ നോക്കി.

​"പിന്നെ എന്റെ ആദിക്ക് ഏറ്റവും ഭംഗി തോന്നിയത്എന്തിനോട?"

കുസൃതിയോടെ അവൾ ചോദിച്ചു.

​"എനിക്കീ ലോകത്ത് ഏറ്റവും ഭംഗിയുള്ളത് ഈ കടലിനെ തോൽപ്പിക്കുന്ന ആഴമുള്ള നിന്റെ ഈ നീലക്കണ്ണുകളാ..."

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

​അതുകേട്ട് വല്ലാത്തൊരു നാണത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു. ആ കടൽക്കാറ്റിനെ സാക്ഷിയാക്കി, തിരമാലകളുടെ ശബ്ദങ്ങൾക്കിടയിലൂടെ അവൾ പതുക്കെ മന്ത്രിച്ചു.

​"എന്നാ ഈ കടലോളം ഇഷ്ടാ എനിക്ക് എന്റെ ആദിയെ..."

​ഞാൻ അവളുടെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കി. സൂര്യൻ പതുക്കെ കടലിലേക്ക് താഴ്ന്നിറങ്ങുമ്പോൾ, എന്റെ ജീവിതം അതിന്റെ ഏറ്റവും മനോഹരമായ

💬 Comments

View all comments