Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ശരീരം എന്റെ പുറത്തേക്ക് അമർന്നപ്പോൾ എന്റെ സിരകളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. കാറ്റിൽ പാറിവന്ന അവളുടെ മുടിയിഴകൾ എന്റെ കവിളിൽ തലോടിക്കൊണ്ടിരുന്നു.
കഴക്കൂട്ടം ബൈപ്പാസിലൂടെ എന്റെ വണ്ടി മുന്നോട്ട് കുതിക്കുമ്പോൾ, ഇരുവശത്തുമുള്ള പച്ചപ്പും സായാഹ്നത്തിന്റെ ഇളംവെയിലും ആ യാത്രയെ കൂടുതൽ മനോഹരമാക്കി. എന്നോട് ചേർന്നിരുന്ന് റോഡിലെ കാഴ്ചകൾ കണ്ട് വല്ലാത്തൊരു ആവേശത്തിലായിരുന്നു അവൾ. അല്പനേരം കഴിഞ്ഞതും ദൂരെ ലുലു മാളിന്റെ വലിയ കെട്ടിടം കണ്ടുതുടങ്ങി. ബൈപ്പാസിൽ അവിടെ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ആദ്യമായിട്ടാണ് പാർവണ ഇത്രയും വലിയൊരു മാൾ കാണുന്നത്. അതിന്റെ വലിപ്പവും അവിടുത്തെ തിരക്കും കണ്ട് അവൾ അത്ഭുതത്തോടെ എന്റെ തോളിൽ താടി വെച്ചുകൊണ്ട് ചോദിച്ചു.
"അമ്മേ... ഇതെന്താ ആദീ ഇത്ര വലുത്? ഇത്രേം വലിയ കട ഞാൻ ആദ്യായിട്ട് കാണാ ട്ടോ..."
അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ട് എനിക്ക് ചിരിവന്നു.
"അതാണ് ഞാൻ പറഞ്ഞ ലുലു മാൾ. ഏഷ്യയിലെ തന്നെ വലിയ മാളുകളിൽ ഒന്നാ ഇത്. കടൽ കണ്ടിട്ട് തിരിച്ചു വരുമ്പോ നമുക്ക് ഇതിന്റെ ഉള്ളിൽ കയറി കാണാം ട്ടോ,"
ഞാൻ വണ്ടി ഓടിക്കുന്നതിനിടയിൽ പറഞ്ഞു.
അതുകേട്ടപ്പോൾ വല്ലാത്തൊരു സന്തോഷത്തോടെ അവൾ എന്നെ ഒന്നുകൂടി ഇറുകെ കെട്ടിപ്പിടിച്ചു.
ബൈപ്പാസിലെ തിരക്കുകളൊക്കെ പിന്നിട്ട് ഞങ്ങൾ കോവളം ബീച്ചിൽ എത്തുമ്പോൾ സമയം ആറുമണിയോട് അടുത്തിരുന്നു. ആകാശം മുഴുവൻ സ്വർണ്ണവർണ്ണം പൂശി സൂര്യൻ അസ്തമിക്കാൻ തയ്യാറെടുക്കുകയായിരുന്നു. വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ ചെരുപ്പുകളൂരി കയ്യിൽ പിടിച്ച് ആ നനഞ്ഞ മണലിലൂടെ നടന്നു. വൈകുന്നേരത്തെ തണുത്ത കടൽക്കാറ്റ് ഞങ്ങളെ പൊതിഞ്ഞു. തിരമാലകൾ ഞങ്ങളുടെ കാലുകളെ തലോടി തിരികെ പോയിക്കൊണ്ടിരുന്നു.
💬 Comments
View all comments