Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നീലക്കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് എന്റെ അമ്മ പതുക്കെ അവളുടെ അടുത്തേക്ക് വന്നിരുന്നു.
"കരയാതെ മോളെ..."
അമ്മ അവളുടെ കവിളിൽ വാത്സല്യത്തോടെ തലോടി.
"നിന്റെ അമ്മയേയും കുടുംബത്തെയും വിട്ടുപോരുന്നതിന്റെ സങ്കടം എനിക്ക് മനസ്സിലാവും. പക്ഷെ നിനക്ക് സ്വന്തമായിട്ട് ഇനി ഞങ്ങൾ കൂടെയില്ലേ. ഈ അമ്മയുള്ള കാലത്തോളം നിന്റെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. ധൈര്യമായിട്ടിരിക്ക്."
അമ്മയുടെ ആ വാക്കുകളിൽ അവൾക്ക് വലിയൊരു ആശ്വാസം ലഭിച്ചതുപോലെ തോന്നി. അവൾ കണ്ണുനീർ തുടച്ചു.
"അമ്മേ, അവളിപ്പോ തന്നെ ഇന്നലത്തെയും ഇന്നത്തെയും ബഹളങ്ങൾ കാരണം ആകെ ക്ഷീണിച്ചു. നമ്മൾക്ക് മുകളിലത്തെ ബർത്തിലേക്ക് കിടക്കാം. ഇവര് താഴെ ഇരിക്കട്ടെ,"
എന്ന് പറഞ്ഞ് അനഘ ചേച്ചി അമ്മയെയും കൂട്ടി അപ്പർ ബർത്തിലേക്ക് കയറി.
കുറച്ചു കഴിഞ്ഞപ്പോൾ ക്യാബിനിലെ ലൈറ്റുകൾ അണഞ്ഞു. നീല നിറത്തിലുള്ള ചെറിയൊരു നൈറ്റ് ലാമ്പിന്റെ വെളിച്ചം മാത്രം. എസിയുടെ തണുപ്പും ഇരുട്ടിലൂടെ പാഞ്ഞുപോകുന്ന ട്രെയിനിന്റെ താളവും ആ ചെറിയ മുറിക്കുള്ളിൽ വല്ലാത്തൊരു സിനിമാറ്റിക് ഫീൽ ഉണ്ടാക്കിയിരുന്നു. മുകളിൽ അമ്മയും ചേച്ചിയും ഉറക്കത്തിലേക്ക് വീണു എന്ന് ഉറപ്പായപ്പോൾ, ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
അവളുടെ ആ തണുത്ത ഇടതുകൈകൾ എന്റെ ഉള്ളംകയ്യിലെടുത്തു.
"ഇപ്പോഴും സങ്കടത്തിലാണോ എൻ്റെ പെണ്ണ്?"
ഞാൻ വളരെ പതുക്കെ ചോദിച്ചു.
അവൾ ഇല്ലെന്ന് തലയാട്ടി, എന്നിട്ട് എന്റെ തോളിലേക്ക് ചാഞ്ഞു. ആ മുഖം എന്റെ നെഞ്ചിലേക്ക് ഒതുക്കിവെച്ചു.
"അന്ന് നിന്നെത്തേടി ഞാൻ ആദ്യമായി പാലക്കാട്ടേക്ക് വന്നതും ഇതുപോലൊരു ട്രെയിനിലാ..."
അവളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ഞാൻ മന്ത്രിച്ചു.
"പക്ഷെ അന്ന് എന്റെ നെഞ്ചിൽ മുഴുവൻ, എൻ്റെ സ്വപ്നത്തിലെ ആ പെൺകുട്ടിയെ നേരിൽ
💬 Comments
View all comments