Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നോക്കുന്നുണ്ടായിരുന്നു. പടിപ്പുര കടക്കുമ്പോൾ ഞാൻ അവളുടെ ആ തണുത്ത ഇടതുകൈകളിൽ എന്റെ വിരലുകൾ കോർത്തുപിടിച്ചു. ആ വലിയ സങ്കടത്തിനിടയിലും എൻ്റെ ആ സ്പർശനം അവൾക്കൊരു വലിയ ആശ്വാസമായിരുന്നു.
പടിപ്പുര കടന്ന് കാറിനടുത്തേക്ക് നടക്കുമ്പോൾ, കാറ്റിൽ അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറിവീണു. ഒരു നിമിഷം എന്റെ ഓർമ്മകൾ വീണ്ടും ആ പഴയ സ്വപ്നത്തിലേക്ക് പോയി. കാടുകൾ നിറഞ്ഞ ആ വഴിത്താരയിൽ, ഇളകിയാടുന്ന മുടിയും ഇളം നീലക്കണ്ണുകളും കരിവളകളുടെ കിലുക്കവുമായി നിന്നിരുന്ന ആ അജ്ഞാത പെൺകുട്ടി!
അന്ന് എനിക്കായി കാത്തിരുന്ന എൻ്റെ കാട്ടുദേവത, ഇന്നിതാ പൂർണ്ണമായും എന്റേതായി, എൻ്റെ കൈപിടിച്ച് എൻ്റെ ലോകത്തേക്ക് നടന്നുവരികയാണ്. ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ ഏറ്റവും വലിയ പൂർണ്ണത അവിടെയുണ്ടായിരുന്നു.
ഞങ്ങൾ കാറിലേക്ക് കയറി. വണ്ടി പതുക്കെ മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ അവൾ കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. പടിപ്പുരയ്ക്കൽ നിൽക്കുന്ന ഭദ്ര ആന്റിയും അമ്മായിമാരും പതുക്കെ ദൂരേക്ക് മാഞ്ഞുതുടങ്ങി. അവൾ എന്റെ തോളിനടുത്തേക്ക് കൂടുതൽ ചേർന്നിരുന്നു. വിതുമ്പുന്ന ആ ചുണ്ടുകളെ എനിക്ക് കാണാമായിരുന്നു. ഞാൻ എന്റെ വലതുകൈ കൊണ്ട് അവളെ ഒന്നുകൂടി എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. കണ്ണീർപ്പൂക്കളുമായി ഇന്ദ്രനീലം തറവാട് പിന്നിലാവുമ്പോൾ, അവളുടെ ലോകം ഇനി എന്റെ നെഞ്ചിലെ ഈ ഇളം ചൂടിലേക്ക് പൂർണ്ണമായും പറിച്ചുനടപ്പെടുകയായിരുന്നു…..
പാലക്കാട് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങി. സച്ചുച്ചേട്ടൻ ഞങ്ങൾ നാലുപേർക്കും കൂടി ഒരു എസി ക്യാബിനാണ് ബുക്ക് ചെയ്തിരുന്നത്. ജനാലയ്ക്കരികിലിരുന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ. ജനിച്ചുവളർന്ന തറവാടും, സ്വന്തം അമ്മയെയും പ്രിയപ്പെട്ടവരെയും വിട്ടുപോന്നതിന്റെ സങ്കടം ആ മുഖത്ത് അപ്പോഴും ബാക്കിയുണ്ടായിരുന്നു. ആ ഇളം
💬 Comments
View all comments