Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കാലത്തോളം ഇവളുടെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല... നീ ധൈര്യമായിട്ട് അവളെ എന്റെ കയ്യിലേക്ക് താ."
അമ്മയുടെ ആ വാക്കുകളിലെ ആത്മാർത്ഥത ഭദ്ര ആന്റിക്ക് വലിയൊരു ആശ്വാസമായിരുന്നു. അവർ കണ്ണീരോടെ എന്റെ അമ്മയുടെ കൈകൾ കൂപ്പിപ്പിടിച്ചു.
പിന്നെ പാർവണ പതുക്കെ എഴുന്നേറ്റ്, ഉമ്മറത്തെ ചാരുകസേരയിൽ നിറകണ്ണുകളോടെ ഇരിക്കുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് ചെന്നു.
രണ്ടുപേരുടെയും കാലിൽ തൊട്ട് അവൾ വന്ദിച്ചു.
"ഐശ്വര്യമായിട്ട് പോയിട്ട് വാ മോളെ... കുട്ടിയുടെ കൂടെ എന്നും നിനക്കൊരു തുണയായിട്ട് ഞങ്ങളുടെ പ്രാർത്ഥനയുണ്ടാവും,"
മുത്തശ്ശി വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളുടെ നെറുകയിൽ തലോടി.
ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും എന്റെ അടുത്തേക്ക് വന്നു.
ഹരിനാരായണൻ അമ്മാവൻ എന്റെ തോളിൽ കൈവെച്ചു. ആ വലിയ ഗൗരവക്കാരന്റെ കണ്ണുകളും അപ്പോൾ ചുവന്നിരുന്നു.
"ഞങ്ങളുടെ ജീവനാ ആദീ അവൾ. അന്ന് ഈ ഉമ്മറത്തുവെച്ച് നീ അവൾക്ക് വേണ്ടി വാദിച്ച ആ ഒരൊറ്റ ഉറപ്പിലാ ഞങ്ങളിവളെ നിന്റെ കയ്യിൽ ഏൽപ്പിക്കുന്നത്. അവളെ നോക്കിക്കോണം..."
അമ്മാവൻ്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
"അമ്മാവാ, നിങ്ങളാരും ഒന്നിനെയും ഓർത്ത് പേടിക്കണ്ട. അവളെ എന്റെ ജീവനേക്കാൾ സ്നേഹിച്ച് ഞാൻ കൂടെ നിർത്തും. ഇതൊരു വാക്കാണ്,"
ഞാൻ അമ്മാവന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.
"മ്മ്... ശരി, ഇനി അധികം നേരം നിന്ന് എല്ലാവരെയും കരയിപ്പിക്കണ്ട. നേരം വൈകുന്നു, നിങ്ങൾ ഇറങ്ങിക്കോ,"
ശ്രീനാരായണൻ അമ്മാവൻ സങ്കടം പുറത്തുകാണിക്കാതെ എല്ലാവരെയും യാത്രയാക്കാൻ ധൃതികൂട്ടി.
അനഘ ചേച്ചിയും സച്ചുച്ചേട്ടനും ചേർന്ന് പാർവണയെ പതുക്കെ പടിപ്പുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പോകുന്ന വഴിയത്രയും അവൾ തിരിഞ്ഞുതിരിഞ്ഞ് ആ നാലുകെട്ടിലേക്കും, അവിടെ വിതുമ്പിനിൽക്കുന്ന അമ്മയിലേക്കും തന്നെ
💬 Comments
View all comments