Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
മരവിപ്പ് അവിടെ നിൽക്കുന്ന ഓരോരുത്തരുടെ മുഖത്തുമുണ്ടായിരുന്നു.
വേഷമെല്ലാം മാറി, പോവാനായി ഉമ്മറത്തേക്ക് വന്ന പാർവണയുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞുതുളുമ്പിയിരുന്നു. ഇതുവരെ പിടിച്ചുനിർത്തിയ സങ്കടങ്ങളെല്ലാം ഒറ്റയടിക്ക് അണപൊട്ടിയതുപോലെ, അവൾ നേരെ ഓടിച്ചെന്ന് ഭദ്ര ആന്റിയുടെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.
"അമ്മേ…”
അവളുടെ ആ വിളിയിൽ ഒരു പെൺകുട്ടിക്ക് മാത്രം മനസ്സിലാകുന്ന വലിയൊരു നോവുണ്ടായിരുന്നു.
മകളുടെ ആ വിളി കേട്ടതും ഭദ്ര ആന്റിയുടെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. അവർ ആ മകളെ ഇറുകെ കെട്ടിപ്പിടിച്ചു.
"എന്റെ കുട്ടി..... ഇത്രയും കാലം എന്റെ നിഴൽ പോലെ നടന്നവളല്ലേ നീ... ഇന്ന് നീ കൂടി ഈ പടിയിറങ്ങുമ്പോൾ ഈ തറവാട്ടിൽ അമ്മയ്ക്ക് ആരുണ്ടാവുമെടീ..."
ഭദ്ര ആന്റിയുടെ വാക്കുകൾ കണ്ണുനീരിൽ മുറിഞ്ഞുപോയി.
"ഇന്നെങ്കിലും ഈ കുങ്കുമപ്പട്ടുടുത്ത് എൻ്റെ കുട്ടി നിൽക്കുന്നത് കാണാൻ അവളുടെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ..."
ആ അമ്മയുടെ തേങ്ങൽ കേട്ട് ഉമ്മറത്തുനിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. രമ അമ്മായിയും സാവിത്രി അമ്മായിയും സാരിത്തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു.
ഞാൻ വല്ലാതെ സങ്കടത്തോടെ എന്റെ അമ്മയെ നോക്കി.
അമ്മ പതുക്കെ മുന്നോട്ട് വന്ന് ഭദ്ര ആന്റിയുടെ തോളിലൂടെ കയ്യിട്ടു. വളരെ സ്നേഹത്തോടെ ആ അമ്മയെ തന്നിലേക്ക് ചേർത്തുപിടിച്ചു.
"കരയാതെ ഭദ്രേ... നീ ഇങ്ങനെ കണ്ണുനിറഞ്ഞാൽ ഇവൾ എങ്ങനെയാ സമാധാനമായിട്ട് എന്റെ കൂടെ വരിക?"
അമ്മ വളരെ വാത്സല്യത്തോടെ ഭദ്ര ആന്റിയുടെ കൈകളിൽ പിടിച്ചു.
"അവളുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഇത്രയും കാലം ഭദ്രയല്ലേ അവളെ പൊന്നുപോലെ നോക്കിയത്. എന്റെ മരുമകളായിട്ടല്ല ഭദ്രേ, എന്റെ അനഘയെപ്പോലെ സ്വന്തം മകളായിട്ട് തന്നെയാ ഞാൻ ഇവളെ കൊണ്ടുപോകുന്നത്. എന്റെ ജീവനുള്ള
💬 Comments
View all comments