Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഫോണും കാതിൽ വെച്ച് ചിരിക്കുന്ന അവളെ കണ്ടപ്പോൾ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ഞാൻ കാണുന്നതെന്ന് എനിക്ക് തോന്നി.
"ഇത് വല്ല്യേ രസാണല്ലോ ആദീ... പക്ഷെ ഞാൻ അറിയാണ്ട് വേറെ വല്ലതും അമർത്തിയാൽ ഇതിലെ കാശൊക്കെ പോവ്വോ?..."
അവൾ ആ തനി ശൈലിയിൽ സംശയത്തോടെ ചോദിച്ചു.
"ഒരു കാശും പോവില്ല മണ്ടീ... ബാക്കിയുള്ളതൊക്കെ ഞാൻ ദിവസവും ഓഫീസിൽ നിന്ന് വന്നിട്ട് നിനക്ക് പതുക്കെ പഠിപ്പിച്ചു തരാം. വാട്സ്ആപ്പും വീഡിയോ കോളും ഒക്കെ ഇതിലുണ്ട്."
ഞാൻ അവളുടെ കയ്യിൽ നിന്നും എന്റെ കോൾ കട്ട് ചെയ്യിപ്പിച്ചു.
അവൾ ഫോൺ വളരെ സൂക്ഷിച്ച് ടീപ്പോയിയുടെ മുകളിലേക്ക് വെച്ചു. പിന്നെ വല്ലാത്തൊരു വാത്സല്യത്തോടെ എന്നെ നോക്കി. ആ നോട്ടത്തിൽ എനിക്കുവേണ്ടി തുടിക്കുന്ന ഒരു പ്രണയമുണ്ടായിരുന്നു.
"നാളെ ഞാൻ ഓഫീസിൽ പോകുമ്പോ, ഉച്ചയ്ക്ക് ചോറുണ്ണാൻ നേരം ഈ ഫോണിലേക്ക് വിളിക്കും. അപ്പൊ കറക്റ്റ് ആയിട്ട് എടുത്ത് സംസാരിക്കണം. കേട്ടല്ലോ എന്റെ പൊട്ടിപ്പെണ്ണേ..."
ഞാൻ അവളുടെ നെറ്റിയിൽ എന്റെ നെറ്റി മുട്ടിച്ചുകൊണ്ട് പറഞ്ഞു.
"മ്മ്... "
അവൾ എന്നെ ഇറുകെ കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, ജനാലയ്ക്കപ്പുറത്തുനിന്നും വരുന്ന നിലാവിൽ അവളുടെ മുഖം ഒരു പവിഴമല്ലി പോലെ തിളങ്ങുന്നുണ്ടായിരുന്നു.
ഈറൻമാറാത്ത ആ കുറുനിരകളിൽ നിന്നും പടരുന്ന തുളസിക്കതിരിന്റെയും നേർത്ത വെളിച്ചെണ്ണയുടെയും ഗന്ധം എന്നിൽ വീണ്ടും പ്രണയത്തിന്റെ പഴയ ലഹരികൾ ഉണർത്തിക്കൊണ്ടിരുന്നു. ഞാൻ പതുക്കെ എന്റെ വലംകൈ അവളുടെ ഇടുപ്പിലൂടെ ചുറ്റി, അവളെ ഒന്നുകൂടി എന്നിലേക്ക് വലിച്ചടുപ്പിച്ചു. പെട്ടെന്നുള്ള ആ സ്പർശനത്തിൽ അവളൊന്ന് ഞെട്ടി കണ്ണുകൾ തുറന്നു. എന്റെ കണ്ണുകളിലെ തിളക്കം
💬 Comments
View all comments