0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അവൾക്ക് വല്ലാത്ത പേടിയായിരുന്നു. എന്തെങ്കിലും അമർന്നുപോയാൽ ഫോൺ കേടാകുമോ എന്നൊരു പേടി ആ ഇളം നീലക്കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു. ഞാൻ എന്റെ വലതുകൈ അവളുടെ കൈകളോട് ചേർത്തുവെച്ചു.

​"ഇത് ടച്ച് സ്ക്രീനാ പാർവണേ... പഴയ ഫോൺ പോലെ ബട്ടൺ അമർത്തുകയൊന്നും വേണ്ട. ദാ ഇങ്ങനെ വിരലുകൊണ്ട് പതുക്കെ തൊട്ടാൽ മതി."

ഞാൻ അവളുടെ ചൂണ്ടുവിരൽ പിടിച്ച് സ്ക്രീനിൽ പതുക്കെ തൊടുവിച്ചു. മെനു മാറുന്നത് കണ്ട് അവളുടെ മുഖത്ത് വലിയൊരു ചിരി വിടർന്നു.

​"ആരെങ്കിലും വിളിക്കുമ്പോ ഈ സ്ക്രീനിൽ അവരുടെ പേര് വരും. ഇപ്പൊ നോക്കിക്കോ..."

ഞാൻ എന്റെ ഫോണിൽ നിന്നും അതിലോട്ടു വിളിച്ചു.

​അവളുടെ കയ്യിലിരുന്ന പുതിയ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതും അവൾ ചെറിയൊരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി. സ്ക്രീനിൽ ഹാർട്ട് സിംബലോട് കൂടി എന്റെ പേര് തെളിഞ്ഞുകാണാമായിരുന്നു.

​"ദേ... കോൾ വരുമ്പോ ദാ ഈ പച്ച ബട്ടൺ കണ്ടില്ലേ, അതിൽ തൊട്ട് പതുക്കെ മുകളിലേക്ക് ആക്കിയാൽ മതി. അപ്പൊ കോൾ എടുക്കാം. സംസാരിച്ചു കഴിയുമ്പോ ഈ ചുവന്ന ബട്ടണിൽ തൊട്ടാൽ കോൾ കട്ട് ആവുകയും ചെയ്യും. നീ ആ കോൾ ഒന്നടുത്തേ..."

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

​അവൾ വിറയ്ക്കുന്ന വിരലുകളോടെ ആ പച്ച ബട്ടണിൽ തൊട്ട് മുകളിലേക്ക് നീക്കി. കോൾ കണക്ട് ആയതും അവൾക്ക് വലിയ സന്തോഷമായി. അവൾ ഫോൺ കാതിലേക്ക് വെച്ചു.

​"ഹലോ..."

ഞാൻ എന്റെ ഫോണിലൂടെ പതുക്കെ പറഞ്ഞു.

​ഫോണിലൂടെ എന്റെ ശബ്ദം കേട്ടതും അവൾ ഒരു കള്ളച്ചിരിയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി. റൂമിലെ മങ്ങിയ വെളിച്ചത്തിൽ, ആ പുതിയ

💬 Comments

View all comments