0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കേട്ടവൾക്ക്, ഈ പുതിയ സ്മാർട്ട്‌ ഫോൺ വലിയൊരു വിസ്മയമായിരുന്നു.

​ഞാൻ കട്ടിലിൽ കിടന്ന ആ ഫോൺ എടുത്ത് പതുക്കെ ഓൺ ചെയ്തു. സ്ക്രീനിൽ വെളിച്ചം തെളിഞ്ഞതും അവൾ ഒരു കൗതുകത്തോടെ എന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു. അവളുടെ ഈറൻമുടിയുടെ തുമ്പിൽ നിന്നും ചെറിയൊരു തണുപ്പ് എന്റെ തോളിലേക്ക് പടരുന്നുണ്ടായിരുന്നു.

​"ഇങ്ങോട്ട് നോക്ക് എന്റെ പൊട്ടിപ്പെണ്ണേ... ഞാൻ ഇതിൽ നിനക്ക് അത്യാവശ്യം വേണ്ട നമ്പറുകൾ ഒക്കെ സേവ് ചെയ്തു വെക്കാം,"

ഞാൻ സ്ക്രീനിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

​അവൾ വളരെ ശ്രദ്ധയോടെ ഞാൻ ചെയ്യുന്നത് നോക്കിയിരുന്നു. ഞാൻ ആദ്യം തന്നെ കോൺടാക്ട്സ് എടുത്ത് എന്റെ നമ്പർ ടൈപ്പ് ചെയ്തു. എന്നിട്ട് പേരിന്റെ സ്ഥാനത്ത് 'Aadhi' എന്നെഴുതി കൂടെ ഒരു ചുവന്ന ഹാർട്ട് സിംബൽ കൂടി വെച്ചു. അത് കണ്ട് അവൾ എന്റെ തോളിൽ പതുക്കെ ഒന്ന് നുള്ളി.

​"ദേ മനുഷ്യാ... ഇതെന്തിനാ ഈ ഹാർട്ട് ഒക്കെ വെക്കണേ? വെറുതെ ആദി എന്ന് മതിയല്ലോ... വീട്ടില് അമ്മയോ വേറെ ആരെങ്കിലുമോക്കെ കണ്ടാൽ കളിയാക്കും ട്ടോ,"

നാണം കൊണ്ട് ചുവന്ന മുഖത്തോടെ അവൾ പറഞ്ഞു.

​"അമ്മയൊന്നും കളിയാക്കില്ല. എന്റെ പെണ്ണിന്റെ ഫോണിൽ എന്റെ നമ്പർ ഇങ്ങനെ തന്നെ കിടക്കണം,"

ഞാൻ കുസൃതിയോടെ അവളുടെ കവിളിൽ പതുക്കെ തട്ടി. പിന്നെ ഞാൻ അമ്മയുടെയും അനഘ ചേച്ചിയുടെയും നമ്പറുകൾ കൂടി അതിൽ സേവ് ചെയ്തു.

​"ദേ, ഇപ്പൊ നിനക്ക് ആവശ്യമുള്ള മൂന്നുപേരുടെ നമ്പറുകൾ ഇതിലുണ്ട്. ബാക്കിയുള്ളതൊക്കെ ഞാൻ പതിയെ സേവ് ചെയ്തു തരാം."

​എന്നിട്ട് ഞാൻ ഫോൺ അവളുടെ കയ്യിലേക്ക് കൊടുത്തു. സ്ക്രീനിൽ തൊടാൻ പോലും

💬 Comments

View all comments