0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

വിറയ്ക്കുന്നുണ്ടായിരുന്നു.

​അത്ഭുതം പെട്ടെന്ന് ചെറിയൊരു പരിഭവത്തിന് വഴിമാറി. അവൾ എന്നെ നോക്കി ചോദിച്ചു.

​"എന്തിനാ ആദീ എനിക്കിപ്പൊ ഫോൺ ഒക്കെ? ഇതിനൊക്കെ ഇപ്പൊ നല്ല പൈസ ആയിട്ടുണ്ടാവില്ലേ..."

അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ട് എനിക്ക് ചിരിവന്നു.

​ഞാൻ അവളുടെ അരികിലേക്ക് ചേർന്നിരുന്ന്, ആ ഫോൺ പിടിച്ചിരിക്കുന്ന കൈകളിൽ എന്റെ കൈകൾ ചേർത്തുവെച്ചു. എന്നിട്ട് വളരെ സ്നേഹത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

​"എന്റെ പെണ്ണിനെ എനിക്ക് ഓഫീസിലിരിക്കുമ്പോ ഇടക്ക് വിളിക്കണ്ടേടി?

എപ്പോഴും അമ്മയുടെ ഫോണിലേക്ക് വിളിക്കാൻ പറ്റുമോ... അതുകൊണ്ടാ എന്റെ പെണ്ണിനുവേണ്ടി ഞാൻ ഇത് വാങ്ങിയത്..."

എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സമ്മാനം കിട്ടിയതിന്റെ  സന്തോഷം ആ മുഖത്തുണ്ടായിരുന്നു. സ്വന്തമായി ഒരു ഫോൺ കിട്ടിയതിനേക്കാൾ, അവൾക്കുവേണ്ടി ഞാൻ കാണിച്ച ആ കരുതൽ അവളുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചിരുന്നു.

​"ഇനി ഞാൻ എവിടെപ്പോയാലും നിന്റെയീ ശബ്ദം എന്റെ കൂടെത്തന്നെ ഉണ്ടാവണം..."

ഞാൻ അവളുടെ നെറുകയിൽ സ്നേഹത്തോടെ തലോടി.

​മറുപടി പറയാൻ വാക്കുകൾ കിട്ടാതെ, കയ്യിലിരുന്ന ആ ഫോൺ കട്ടിലിലേക്ക് വെച്ചിട്ട് അവൾ പെട്ടെന്ന് എന്റെ കഴുത്തിലൂടെ കൈകളിട്ട് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു. അവളുടെ ആ കെട്ടിപ്പിടുത്തത്തിൽ ഈ ലോകത്തെ മുഴുവൻ സ്നേഹവുമുണ്ടായിരുന്നു.

കെട്ടിപ്പിടുത്തത്തിന്റെ ആ വലിയ ചൂടിൽ നിന്നും പതുക്കെ അടർന്നുമാറി അവൾ ആ ഫോണിലേക്ക് തന്നെ വീണ്ടും നോക്കി. വലിയൊരു അത്ഭുതലോകം മുന്നിൽ കിട്ടിയ ചെറിയൊരു കുട്ടിയെപ്പോലെയായിരുന്നു അവളപ്പോൾ. ഇന്ദ്രനീലത്തിലെ ആ വലിയ തറവാട്ടിൽ മൊബൈൽ ഫോണുകൾക്ക് വലിയ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ലാൻഡ്ലൈനിലെ കറുത്ത റിസീവറിലൂടെ മാത്രം ലോകത്തെ

💬 Comments

View all comments