Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വിളിക്കാം."
പൂട്ടിയ ആ വാതിലിനപ്പുറം, ഞങ്ങളുടേത് മാത്രമായ ലോകത്ത്, പരസ്പരം താങ്ങായി മാറുന്നതിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ ഞങ്ങൾ കടന്നുപോകുകയായിരുന്നു.
"നിക്ക്... ഞാൻ നിനക്കൊരു സാധനം തരാം. നീ കണ്ണൊന്ന് അടച്ചേ..."
ഞാൻ അവളെ കട്ടിലിൽ ഇരുത്തിക്കൊണ്ട് പറഞ്ഞു.
"എന്ത് സാധനമാ ആദീ? കാര്യം പറ..."
അവൾക്ക് വല്ലാത്ത ആകാംക്ഷയായിരുന്നു.
"പറയുന്നതിനേക്കാളും കാണിച്ചു തരുന്നതല്ലേ നല്ലത്? നീ ആ കണ്ണൊന്ന് അടച്ചേ പെണ്ണേ..."
ഞാൻ വീണ്ടും നിർബന്ധിച്ചു.
അവൾ ഒരു കുസൃതിയോടെ എന്നെ നോക്കിയിട്ട് കണ്ണുകൾ ഇറുകെയടച്ചു.
അവൾ കണ്ണടച്ചെന്ന് ഉറപ്പായതും ഞാൻ പതുക്കെ എഴുന്നേറ്റ് റൂമിലെ മേശയുടെ അടുത്തേക്ക് നടന്നു. രാവിലെ ചേച്ചിയെ റെയിൽവേ സ്റ്റേഷനിൽ ആക്കിയിട്ട് തിരിച്ചു വരുന്ന വഴിക്ക് ഞാൻ വാങ്ങിയതായിരുന്നു അത്. വീട്ടിൽ ആരും കാണാതെ വളരെ രഹസ്യമായി റൂമിലെ മേശയ്ക്കകത്ത് കൊണ്ടുവന്ന് വെച്ചതാണ്. അവൾക്കായി ഞാൻ കരുതിവെച്ച എന്റെ ആദ്യത്തെ സർപ്രൈസ് ഗിഫ്റ്റ്.
മേശയുടെ വലിപ്പ് ശബ്ദമുണ്ടാക്കാതെ തുറന്ന് ഞാൻ ആ കവർ കയ്യിലെടുത്തു. തിരികെ അവളുടെ അടുത്തേക്ക് വന്ന് ഞാൻ അത് അവളുടെ കൈകളിലേക്ക് വെച്ചുകൊടുത്തു.
"കണ്ണ് തുറന്നോ..."
അവൾ പതുക്കെ കണ്ണുകൾ തുറന്ന് കൈയിലിരിക്കുന്ന ആ കവറിലേക്ക് നോക്കി. സംശയത്തോടെ അവൾ അത് തുറന്നു. അതിനകത്തെ സാധനം കണ്ടതും അവൾ ശരിക്കും ഞെട്ടിപ്പോയി. ആ വലിയ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
വളരെ മനോഹരമായൊരു പുതിയ സ്മാർട്ട് ഫോൺ! ഇന്ദ്രനീലം തറവാട്ടിൽ സ്വന്തമായി ഒരു ഫോൺ പോലുമില്ലാതെ നടന്നിരുന്നവളാണ്. ലാൻഡ്ലൈനിൽ മാത്രം സംസാരിച്ച് ശീലമുള്ളവൾ. ആ ഫോൺ പെട്ടിയിൽ നിന്നും പുറത്തെടുക്കുമ്പോൾ അവളുടെ വിരലുകൾ നേരിയ തോതിൽ
💬 Comments
View all comments