0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ചേച്ചീടെ സന്തോഷം കാണുമ്പൊ അമ്മയ്ക്ക് വേറൊന്നും പറയാനുണ്ടാവില്ല."

​"അതൊക്കെ ശരിയാ... പക്ഷെ ഞാൻ ഒറ്റയ്ക്ക് ചെന്ന് പറഞ്ഞാൽ അത്..."

ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ അവൾ ഇടപെട്ടു.

​"ആദി ഒറ്റയ്ക്കല്ലല്ലോ... ഞാനും ഇല്ലേ കൂടെ?"

ആ ചോദ്യത്തിൽ അവൾ എനിക്ക് നൽകിയ ധൈര്യം ചെറുതായിരുന്നില്ല.

"സമയം വരുമ്പൊ നമുക്ക് രണ്ടാൾക്കും കൂടി അമ്മയോട് കാര്യങ്ങൾ പറയാം. എല്ലാം ശരിയാവും. ഇതൊന്നും ഓർത്ത് ആദിയിപ്പൊ വെറുതെ തല പുകയ്ക്കണ്ട..."

​ആ ശൈലിയിൽ, വളരെ സ്വാഭാവികമായി അവളത് പറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ കിടന്ന വലിയൊരു ഭാരമാണ് ഒറ്റയടിക്ക് ഇല്ലാതായത്. ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ, നമ്മളെ ചേർത്തുപിടിച്ച് ധൈര്യം തരാൻ ഒരാളുണ്ടാകുക എന്നത് എത്ര വലിയ ആശ്വാസമാണ്. അത്രയും നേരം എന്നെ അലട്ടിയിരുന്ന സകല ചിന്തകളും ആ ഒരു നിമിഷം കൊണ്ട് എങ്ങോട്ടോ മാഞ്ഞുപോയി.

​ഞാൻ ഒരു ചിരിയോടെ അവളുടെ കൈകളിൽ പിടിച്ച് അവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു.  നെറ്റിയിൽ സ്നേഹത്തോടെ ഒരു ചുംബനം നൽകി.

​"നീയിപ്പൊ എന്നെക്കാളും വലിയ പക്വതയുള്ളവളായി മാറിയല്ലോ..."

ഞാൻ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിൽ തലോടി.

​"പിന്നല്ലാണ്ട്... എന്റെ ആദീടെ സങ്കടം മാറ്റേണ്ടത് എന്റെം കൂടി ആവശ്വല്ലേ,"

അവൾ എന്റെ ഷർട്ടിന്റെ കോളറിലൊന്ന് പിടിച്ച് നെഞ്ചിലേക്ക് മുഖമമർത്തിക്കൊണ്ട് പറഞ്ഞു.

​"നിന്റെ സങ്കടമൊക്കെ മാറിയോ ഞാൻ നാളെ ഓഫീസിൽ പോകുന്നതിന്റെ?"

ഞാൻ പതുക്കെ ചോദിച്ചു.

​"മ്മ്... മാറി. പക്ഷെ ഉച്ചയ്ക്ക് ചോറുണ്ണാൻ നേരം എന്നെ അമ്മയുടെ ഫോണിൽ വിളിക്കാൻ മറക്കണ്ട ട്ടോ..."

അവൾ എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് തന്നെ പതുക്കെ മന്ത്രിച്ചു.

​"ഇല്ലെന്റെ പെണ്ണെ... ഞാൻ

💬 Comments

View all comments