Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കുറെ നാളായിട്ടുള്ള ഇഷ്ടമാ. നമ്മുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് ആണ് അവളെന്നോട് ഈ കാര്യം പറയുന്നത്. പക്ഷെ അമ്മയോട് പറയാൻ അവൾക്ക് ഭയങ്കര പേടി..."
എന്റെ വാക്കുകൾ കേട്ട് അവൾ കുറച്ചുനേരം ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കിയിരുന്നു. മുഖത്ത് വലിയൊരു അത്ഭുതമായിരുന്നു. ഞാൻ വീണ്ടും തുടർന്നു.
"അവൻ വീട്ടിൽ വന്ന് സംസാരിക്കാൻ റെഡിയാണ്. എല്ലാം അമ്മയോട് പറഞ്ഞ് ശരിയാക്കിത്തരാം എന്ന് ചേച്ചിക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ടായിരുന്നു. പക്ഷെ ഇന്ന് അമ്മ പെട്ടെന്ന് വേറെ പയ്യനെ നോക്കുന്ന കാര്യം പറഞ്ഞപ്പോൾ ഞാൻ ശരിക്കും പെട്ടുപോയി. അമ്മയോട് ഇതെങ്ങനെ അവതരിപ്പിക്കും എന്നോർത്ത് വല്ലാത്തൊരു പേടി..."
ഇത്രയും കേട്ടപ്പോൾ അവളുടെ മുഖത്തെ ആ അത്ഭുതം മാറി അവിടെ വളരെ മനോഹരമായൊരു പുഞ്ചിരി വിടർന്നു.
"അയ്യോ... എന്റെ ചേച്ചിക്ക് ഒരാളോട് ഇഷ്ടാർന്നോ? എന്നിട്ട് എന്നോട് ഇതൊന്നും പറഞ്ഞില്ല്യാലോ കള്ളി..."
അവൾ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.
"അവൾക്ക് പേടിയായതുകൊണ്ടല്ലേടി... അമ്മ ഇപ്പൊ ഈ കാര്യം കേൾക്കുമ്പോ എങ്ങനെ റിയാക്ട് ചെയ്യും എന്ന് എനിക്കൊരു പിടിയുമില്ല,"
ഞാൻ എന്റെ ടെൻഷൻ വീണ്ടും പങ്കുവെച്ചു.
അവൾ പതുക്കെ എന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്ന് എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ ഇപ്പോൾ ഒരു പേടിയുമില്ലായിരുന്നു, പകരം വളരെ പ്രാക്ടിക്കൽ ആയൊരു ഉത്തരമുണ്ടായിരുന്നു.
"ദേ മനുഷ്യാ... ഇതിനാണോ ഇങ്ങനെ കിടന്ന് വെറുതെ ടെൻഷൻ അടിക്കണേ?"
അവൾ എന്റെ വലതുകയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ചോദിച്ചു.
"സ്വന്തം മോൾക്ക് ഒരാളെ ഇഷ്ടാണെന്ന് കേൾക്കുമ്പൊ ഏത് അമ്മയായാലും ആദ്യമൊന്ന് വിഷമിക്കും. പിന്നെ അതൊക്കെ മാറും. നല്ലൊരു പയ്യനാണെങ്കിൽ അമ്മ എന്തായാലും സമ്മതിക്കും. പിന്നെ
💬 Comments
View all comments