Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഇറുകെയടച്ചു.
പാലക്കാട്ടെ ആ ഇന്ദ്രനീലത്തിൽ നിന്നും തുടങ്ങിയ ഞങ്ങളുടെ പ്രണയം, അതിന്റെ ഏറ്റവും മനോഹരവും തീവ്രവുമായ തലങ്ങളിലേക്ക് കടക്കുകയായിരുന്നു. വാക്കുകൾക്ക് പ്രസക്തിയില്ലാത്ത, ശ്വാസനിശ്വാസങ്ങൾ മാത്രം സംസാരിക്കുന്ന ലോകം. കാറ്റിന്റെ കുളിർമയുള്ള അവളുടെ വെണ്ണക്കൽ ശിലപോലെയുള്ള ശരീരത്തിലേക്ക് ഒരു വേനൽമഴപോലെ ഞാൻ പെയ്തിറങ്ങുകയായിരുന്നു. എന്റെ ഓരോ ചുംബനങ്ങളിലും, ഓരോ സ്പർശനത്തിലും അവൾ എന്നിലേക്ക് കൂടുതൽ അലിഞ്ഞുചേർന്നുകൊണ്ടിരുന്നു.
അവളുടെ മൃദുവായ ശരീരത്തിലെ ഓരോ വളവുകളിലും എന്റെ വിരലുകൾ പ്രണയത്തിന്റെ പുതിയൊരു കവിത രചിക്കുകയായിരുന്നു. പുറത്ത് വീശുന്ന തണുത്ത കാറ്റിനുപോലും ആ മുറിക്കുള്ളിലെ പ്രണയത്തിന്റെ ചൂട് കെടുത്താൻ കഴിഞ്ഞില്ല. അവളുടെ മൃദുവായ ചുണ്ടുകളിൽ നിന്നും കേട്ട നേർത്ത വിതുമ്പലുകൾ എന്റെ സിരകളിലേക്ക് വല്ലാത്തൊരു അഗ്നിയായി പടർന്നു.
പരസ്പരം ജീവനായി മാറിയ രണ്ടുപേർ, സകല അതിർവരമ്പുകളും ഭയങ്ങളും മറന്ന്, പ്രണയത്തിന്റെ ഏറ്റവും വലിയ സ്വർഗ്ഗത്തിലേക്ക് നടന്നുകയറുകയായിരുന്നു.
അവളുടെ കൈകൾ എന്റെ പുറത്ത് വരിഞ്ഞുമുറുകിയപ്പോൾ, ലോകം മുഴുവൻ ആ വലിയ മുറിക്കുള്ളിൽ നിശ്ചലമായതുപോലെ എനിക്ക് തോന്നി. രണ്ട് ശരീരങ്ങൾക്കപ്പുറം രണ്ട് ആത്മാക്കൾ ഒന്നായി മാറുന്നതിന്റെ ഏറ്റവും മനോഹരമായ കാവ്യം ആ രാത്രി അവിടെ രചിക്കപ്പെടുകയായിരുന്നു. ഇരുളും നിലാവും സാക്ഷിയായി, പരസ്പരം പൂർണ്ണമായി അലിഞ്ഞുചേർന്ന് ഞങ്ങൾ ആ പ്രണയരാത്രിയുടെ അനന്തമായ ആഴങ്ങളിലേക്ക് ഊളിയിട്ടു…
ജനാലയ്ക്കപ്പുറത്തെ മാവിൻകൊമ്പിലിരുന്ന് ചിലയ്ക്കുന്ന പക്ഷികളുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്. രാത്രി മുഴുവൻ എന്റെ നെഞ്ചിലെ ചൂടുപറ്റി കിടന്നിരുന്നവൾ എപ്പോഴോ എഴുന്നേറ്റു പോയിരിക്കുന്നു. ഇന്നലെ രാത്രിയിലെ മനോഹരമായ നിമിഷങ്ങളുടെ ഓർമ്മകളിൽ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. ബെഡ്ഷീറ്റിൽ അപ്പോഴും അവളുടെ ഈറൻമുടിയുടെയും തുളസിക്കതിരിന്റെയും നേർത്ത ഗന്ധം തങ്ങിനിൽപ്പുണ്ടായിരുന്നു.
💬 Comments
View all comments