Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പെട്ടെന്ന് തന്നെ കുളിച്ച്, ഓഫീസിലേക്ക് പോകാനായി ഇളംനീല ഷർട്ടും കറുത്ത പാന്റും ഇട്ട് ഞാൻ താഴേക്ക് നടന്നു. താഴെ ഹാളിലേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ അത്യാവശ്യം നല്ല തിരക്കിലായിരുന്നു അമ്മയും പാർവണയും. ഇളം റോസ് നിറമുള്ളൊരു ചുരിദാറായിരുന്നു അവളുടെ വേഷം. നെറ്റിയിൽ ചുവന്നുതുടുത്ത സിന്ദൂരവും, പിന്നിലേക്ക് ഒതുക്കിക്കെട്ടിയ മുടിയുമായി, അവളുടെ ആ നിൽപ്പ് കാണാൻ നല്ല ഭംഗിയായിരുന്നു.
എന്റെ കാൽപ്പെരുമാറ്റം കേട്ട് അമ്മ തിരിഞ്ഞുനോക്കി. അത്രയും നേരം അവിടെയുണ്ടായിരുന്ന തിരക്കൊന്ന് മാറ്റിവെച്ച് അമ്മ എന്റെ അടുത്തേക്ക് വന്നു.
"ഹാ നിനക്ക് ഇറങ്ങാറായോ? അവളവിടെ ദോശയും ചമ്മന്തിയും എടുത്തു വെച്ചിട്ടുണ്ട്, വേഗം പോയിരിന്നു കഴിക്ക്."
വളരെ സാധാരണയായുള്ള ഒരു അമ്മയുടെ കരുതലോടെ അമ്മ പറഞ്ഞു.
ഞാൻ ചിരിച്ചുകൊണ്ട് ഡൈനിങ് ടേബിളിലെ കസേരയിലേക്ക് ഇരുന്നു.
പാർവണ വാത്സല്യത്തോടെ എനിക്ക് ചൂട് ദോശയും ചമ്മന്തിയും പകർന്നുതന്നു. എന്നെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഇന്നലെ രാത്രിയിലെ ആ തീവ്രമായ പ്രണയത്തിന്റെ നാണം അപ്പോഴും ബാക്കിയുണ്ടായിരുന്നു. അവൾ വിളമ്പിത്തരുന്ന ആ ഭക്ഷണത്തിന് എന്റെ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്തൊരു പ്രത്യേക രുചിയുള്ളതുപോലെ എനിക്ക് തോന്നി. ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ ഓരോ വീട്ടുകാര്യങ്ങൾ പറയുന്നുണ്ടായിരുന്നുവെങ്കിലും, എന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു.
ഊണുകഴിഞ്ഞ് ഞാൻ വണ്ടിയുടെ താക്കോലുമെടുത്ത് ഉമ്മറത്തേക്ക് നടന്നു. പിന്നാലെ ഒരു വലിയ കവറിൽ ഉച്ചക്കത്തേക്കുള്ള ചോറ്റുപാത്രവുമായി അവളും വന്നു. അമ്മ അടുക്കളയിലേക്ക് തിരിഞ്ഞ ആ ഗ്യാപ്പിൽ അവൾ പതിയെ എന്റെ അടുത്തേക്ക് ചേർന്നുനിന്നു. ആ കവർ എന്റെ കയ്യിലേക്ക് വെച്ചുതരുന്നതിനിടയിൽ, അവളുടെ വിരലുകൾ എന്റെ കൈവെള്ളയിലൊന്ന് തലോടി.
"ദാ... ഉച്ചക്ക് കഴിക്കാൻ ഉള്ളതാ. പണിത്തിരക്കാണെന്നും പറഞ്ഞ് ഊണ്
💬 Comments
View all comments