0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കഴിക്കാൻ വൈകരുത് ട്ടോ..."

അവൾ വളരെ പതുക്കെ പറഞ്ഞു.

​പിന്നെ ചുറ്റും നോക്കി അമ്മ അടുത്തില്ലെന്ന് ഉറപ്പുവരുത്തി, കള്ളച്ചിരിയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

​"പിന്നെ... ഇന്നലെ പറഞ്ഞ കാര്യം മറക്കണ്ട ട്ടോ. ഉച്ചയ്ക്ക് ചോറുണ്ണാൻ നേരം വിളിക്കണം... ഫോൺ എന്റെ കയ്യിൽ തന്നെ ഇണ്ട്. ഞാൻ കാത്തിരിക്കും."

​അവളുടെ ആ കൊഞ്ചൽ കേട്ടതും ഞാൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.

​"എന്റെ പെണ്ണ് വിളിക്കാൻ പറഞ്ഞിട്ട് ഞാൻ വിളിക്കാതിരിക്കുമോ? ഉച്ചയ്ക്ക് ഞാൻ വിളിക്കാം,"

ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു.

​അവൾ നാണത്തോടെ എന്റെ പിടിയിൽ നിന്നും മാറിനിന്നു. ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ഗേറ്റ് കടക്കുമ്പോൾ, ഉമ്മറത്തെ തൂണും ചാരി എന്നെത്തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു അവൾ.

​വലിയൊരു സന്തോഷത്തോടെയാണ് ഞാൻ ഓഫീസിലേക്ക് വണ്ടി ഓടിച്ചത്. ദിവസങ്ങൾക്ക് ശേഷമുള്ള ആ ഓഫീസ് യാത്രയിൽ വല്ലാത്തൊരു ഉന്മേഷം തോന്നി. വണ്ടി പാർക്ക് ചെയ്ത് ഓഫീസിലേക്ക് കയറുമ്പോൾത്തന്നെ ഗൗരി അങ്ങോട്ടേക്ക് വന്നു. ​എന്നെ കണ്ടതും അവൾ ഒരു ചിരിയോടെ എന്റെ അടുത്തേക്ക് വന്നു.

​"ഹലോ മണവാളാ... ഇത്ര പെട്ടെന്ന് ലീവ് കഴിഞ്ഞോ? അന്ന് ക്ഷേത്രത്തിൽ വെച്ച് പാർവണയെ കണ്ടപ്പൊ ഞാൻ വിചാരിച്ചു, ഇനി നീ പെട്ടെന്നൊന്നും ഓഫീസിലേക്ക് വരില്ല എന്ന്..."

ഗൗരി എന്റെ തോളിൽ തട്ടി കളിയാക്കിക്കൊണ്ട് പറഞ്ഞു.

​"അങ്ങനെയൊന്നും ഇല്ല ഗൗരി... ലീവ് കഴിഞ്ഞ് വരാൻ ചെറിയൊരു മടിയുണ്ടായിരുന്നു, അത്രേ ഉള്ളൂ,"

ഞാൻ എന്റെ സീറ്റിലേക്ക് ബാഗ് വെച്ചുകൊണ്ട് പറഞ്ഞു.

​"അതൊക്കെ അവിടെ നിക്കട്ടെ,"

ഗൗരി പെട്ടെന്ന് സീരിയസ് ആയി.

"ഞങ്ങളുടെ പാർട്ടി എവിടെ?

💬 Comments

View all comments