Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കല്യാണം കഴിഞ്ഞെന്ന് കരുതി യാതൊരു ചിലവും ചെയ്യാതെ ഇങ്ങനെ മുങ്ങാമെന്ന് വിചാരിച്ചോ?"
"അയ്യോ, മുങ്ങിയതൊന്നും അല്ല ഗൗരി. ഈ വീക്കെൻഡിൽ ഓഫീസിലുള്ള എല്ലാവർക്കും എന്റെ വക ഒരുഗ്രൻ ട്രീറ്റ് ഉണ്ട്. അത് ഞാൻ ഗ്യാരന്റി,"
ഞാൻ ചിരിയോടെ അവൾക്ക് വാക്ക് കൊടുത്തു.
"മ്മ്... അങ്ങനെ വഴിക്ക് വാ. എന്നാ ശരി, പോയി പെൻഡിങ് ഉള്ള വർക്കുകൾ ഒക്കെ നോക്കിത്തുടങ്ങിക്കോ. ഇനി ഇപ്പോ കുടുംബസ്ഥനായില്ലേ, വെറുതെയിരിക്കാൻ പറ്റില്ലല്ലോ,"
ഗൗരി എന്നെ വീണ്ടും കളിയാക്കിക്കൊണ്ട് അവളുടെ ക്യാബിനിലേക്ക് നടന്നു.
ലാപ്ടോപ്പ് ഓൺ ചെയ്ത് വർക്കുകളിലേക്ക് കടക്കുമ്പോഴും, എന്റെ മനസ്സിൽ മുഴുവൻ ആ ഉമ്മറപ്പടിയിൽ എന്നെയും നോക്കിനിൽക്കുന്ന എന്റെ പ്രാണന്റെ മുഖമായിരുന്നു.
ലീവ് കഴിഞ്ഞുള്ള ആദ്യത്തെ ദിവസമായതുകൊണ്ട് വിചാരിച്ചതിലും കൂടുതൽ പെൻഡിങ് വർക്കുകൾ ഉണ്ടായിരുന്നു ഓഫീസിൽ. ലാപ്ടോപ്പിലെ ഫയലുകൾക്കിടയിൽ തലപുകഞ്ഞിരുന്ന് സമയം പോയത് ഞാൻ അറിഞ്ഞതേയില്ല. പെട്ടെന്ന് സിസ്റ്റത്തിലെ ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് സമയം രണ്ടര കഴിഞ്ഞെന്ന സത്യം ഞാൻ മനസ്സിലാക്കുന്നത്.
ഉച്ചയ്ക്ക് ചോറുണ്ണാൻ നേരം വിളിക്കാമെന്ന് അവൾക്ക് രാവിലെ വാക്ക് കൊടുത്തതാണ്. അവളാണെങ്കിൽ അവിടെ എന്റെ കോളും കാത്ത് ഫോണും പിടിച്ച് ഇരിപ്പുണ്ടാകും. ഞാൻ വേഗം സീറ്റിൽ നിന്നെഴുന്നേറ്റ് അവൾ പായ്ക്ക് ചെയ്തുതന്ന ആ ചോറ്റുപാത്രവും ഫോണുമെടുത്ത് ക്യാന്റീനിലേക്ക് നടന്നു.
ക്യാന്റീനിലെ കസേരയിലിരുന്ന് ചോറ്റുപാത്രം തുറക്കുന്നതിനൊപ്പം തന്നെ ഞാൻ അവളുടെ പുതിയ നമ്പറിലേക്ക് ഡയൽ ചെയ്തു. എന്റെ ചുണ്ടിൽ വലിയൊരു ചിരിയുണ്ടായിരുന്നു. ഫോൺ രണ്ടാമത്തെ റിങ് അടിച്ചതും കോൾ കണക്ട് ആയി! ഒരു നിമിഷം പോലും വൈകാതെയുള്ള അവളുടെ ആ ഫോണെടുക്കൽ കണ്ടപ്പോൾ എനിക്ക് വല്ലാതെ കൗതുകം തോന്നി.
"ഞാൻ വിളിക്കുന്നതും
💬 Comments
View all comments