Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കാത്ത് ഫോണും നോക്കി ഇരിക്കുവായിരുന്നോ പെണ്ണേ നീ? രണ്ട് റിങ് അടിച്ചപ്പോഴേക്കും എടുത്തല്ലോ..."
ഞാൻ ചോറ്റുപാത്രത്തിൽ നിന്നും ഒരുരുള ചോറ് വായിലേക്ക് വെക്കുന്നതിനിടയിൽ കുസൃതിയോടെ ചോദിച്ചു.
"എന്താ ആദീ ഇത്രേം താമസിച്ചേ? ഇപ്പഴാണോ ചോറുണ്ണാൻ പോവണത്?"
അവളുടെ സ്വരത്തിൽ എന്റെ ചോദ്യത്തിനുള്ള നാണത്തേക്കാൾ കൂടുതൽ, ചോറുണ്ണാൻ വൈകിയതിലുള്ള ചെറിയൊരു ദേഷ്യവും പരിഭവവുമായിരുന്നു ഉണ്ടായിരുന്നത്.
"അത്... കുറച്ചു ദിവസം ലീവ് ആയിരുന്നില്ലേടി. അതിന്റെ കുറെ പെൻഡിങ് വർക്കുകൾ തീർക്കാൻ ഉണ്ടായിരുന്നു. അതിന്റെ ഇടയിൽ സമയം പോയത് അറിഞ്ഞില്ല. അതാ ലേറ്റ് ആയത്..."
ഞാൻ പതിയെ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു.
"അതൊക്കെ ചോറുണ്ടിട്ട് നോക്കിയാൽ പോരേ ആദീ? പണിണ്ടെന്നും പറഞ്ഞ് ഇങ്ങനെ നേരം തെറ്റി ചോറുണ്ണാൻ പാടുണ്ടോ..."
ആ വാക്കുകളിൽ വല്ലാത്തൊരു അധികാരമുണ്ടായിരുന്നു. ഭർത്താവിന്റെ ആരോഗ്യത്തിൽ ആവലാതിപ്പെടുന്ന, ശാസിക്കാൻ അവകാശമുള്ള ഒരു ഭാര്യയുടെ പരിഭവം. ഇത്രയും കാലം ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ കണ്ടിരുന്നവളല്ല. മറിച് എന്റെ കാര്യങ്ങൾ നോക്കാൻ അവകാശമുള്ള എന്റെ സ്വന്തം പാതിയിലേക്കുള്ള അവളുടെ മാറ്റം ആ ചെറിയ വാക്കുകളിൽ എനിക്ക് വ്യക്തമായി കാണാമായിരുന്നു.
അവളുടെ ആ സ്നേഹം നിറഞ്ഞ ശാസന കേട്ട് എന്റെ ഹൃദയം വല്ലാതെ നിറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ശരി എന്റെ പൊട്ടിപ്പെണ്ണേ... ഇനി ഞാൻ കറക്റ്റ് സമയത്ത് കഴിച്ചോളാം. എന്തായാലും ഞാൻ ഫോൺ വെക്കുവാ. നിന്നോട് സംസാരിച്ചിരുന്നാൽ ബാക്കി വർക്കൊന്നും എനിക്കിവിടെ ചെയ്യാൻ പറ്റില്ല. വൈകുന്നേരം വന്നിട്ട് കാണാം ..."
"മ്മ്... വേഗം വരണം ട്ടോ..."
അവൾ പതുക്കെ മൂളിക്കൊണ്ട് ഫോൺ കട്ട് ചെയ്തു.
ഫോൺ ടേബിളിലേക്ക് വെക്കുമ്പോൾ, അവൾ കൊടുത്തുവിട്ട
💬 Comments
View all comments