0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ആ ഭക്ഷണത്തിന് മധുരമുള്ളതായി എനിക്ക് തോന്നി. ദൂരങ്ങൾക്കപ്പുറത്തുനിന്നും എന്നെ പൊതിഞ്ഞുപിടിക്കുന്ന അവളുടെ ആ കരുതൽ, ബാക്കിയുള്ള വർക്കുകൾ തീർക്കാനുള്ള വലിയൊരു ഊർജ്ജമായി എന്റെ സിരകളിലേക്ക് പടരുകയായിരുന്നു. വലിയൊരു സമാധാനത്തോടെ ഞാൻ ആ ഭക്ഷണം കഴിച്ചുതീർത്തു…

പിന്നെ വീണ്ടും ലാപ്ടോപ്പിൽ മുഴുകി ഒരു വിധം പെന്റിങ് വർക്ക്‌ ഒക്കെ തീർത്ത് വൈകുന്നേരം അഞ്ചരയോടെയാണ് ഓഫീസിൽ നിന്നും ഞാൻ ഇറങ്ങിയത്. നഗരം വല്ലാതെ തിരക്കമർന്നിരുന്നു അപ്പോൾ. ടെക്നോപാർക്കിലെയും യു.എസ്.ടിലെയും പടുകൂറ്റൻ ഗ്ലാസ് കെട്ടിടങ്ങളിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന ആയിരക്കണക്കിന് ഐ.ടി ജീവനക്കാരുടെ വലിയൊരു ആൾക്കൂട്ടം. റോഡിലാകെ വാഹനങ്ങളുടെ വലിയ നിരയും ഹോണടി ശബ്ദങ്ങളും. കഴക്കൂട്ടം ബൈപ്പാസിലെയും ജംഗ്ഷനിലെയും ആ വലിയ ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോഴൊക്കെ വല്ലാത്തൊരു ശ്വാസംമുട്ടലായിരുന്നു എനിക്ക്.

എങ്ങനെയെങ്കിലും ആ ഗേറ്റ് കടന്ന് വീടിന്റെ ഉമ്മറത്തേക്ക് എത്താൻ എന്റെ ഹൃദയം

പിടയുന്നുണ്ടായിരുന്നു. രാവിലെ മുതൽ അവളെ കാണാതിരുന്നതിന്റെ ഒരു ശൂന്യത എന്റെ ഉള്ളിലുണ്ടായിരുന്നു.

​ട്രാഫിക്കൊക്കെ കഴിഞ്ഞ് വണ്ടി വീട്ടിലെത്തുമ്പോൾ സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. ഗേറ്റ് കടന്ന് ബുള്ളറ്റ് മുറ്റത്തേക്ക് കയറുമ്പോൾ, ഉമ്മറത്തെ മഞ്ഞവെളിച്ചത്തിൽ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു എന്റെ പ്രാണൻ. ഇളം റോസ് നിറമുള്ള ആ ചുരിദാറിൽ, കാറ്റത്ത് പാറിപ്പറക്കുന്ന മുടിയും ഒതുക്കിവെച്ച് അവൾ നിൽക്കുന്ന ആ നിൽപ്പ് കണ്ടപ്പോൾ, വഴിയിലെ ട്രാഫിക്കിൽ എനിക്കുണ്ടായ ക്ഷീണമെല്ലാം ഒറ്റയടിക്ക് എങ്ങോട്ടോ മാഞ്ഞുപോയി.

​ഞാൻ വണ്ടി ഓഫ് ചെയ്ത് തിണ്ണയിലേക്ക് കയറി. വീട് വല്ലാതെ നിശബ്ദമായിരുന്നു.

​"അമ്മയെവിടെ?"

ഞാൻ ഷൂസ് ഊരിവെക്കുന്നതിനിടയിൽ ചോദിച്ചു.

​"അമ്മ എങ്ങോട്ടോ പോയീലോ... ആ രമ്യ എന്ന് പേരുള്ള ഏതോ ഒരാളുടെ വീട്ടിൽ പോകുവാണെന്ന് പറഞ്ഞ് കുറച്ചുമുൻപ്

💬 Comments

View all comments