Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഇറങ്ങിയതാ,"
അവൾ എന്റെ കയ്യിൽ നിന്നും ഓഫീസ് ബാഗ് വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി പറഞ്ഞു.
അതുകേട്ടതും എന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു. വീട് മുഴുവൻ ഞങ്ങൾക്കുവേണ്ടി ഒഴിഞ്ഞുകിട്ടിയിരിക്കുകയാണ്. അവൾ ബാഗും പിടിച്ച് ഹാളിലേക്ക് നടന്നു. ഞാൻ വേഗം വാതിലടച്ച് കുറ്റിയിട്ടു. അവൾ ഹാളിലെ ടീപ്പോയിയുടെ മുകളിലേക്ക് ബാഗ് വെക്കാൻ കുനിയുകയായിരുന്നു. കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ ഞാൻ പതുക്കെ അവളുടെ പിന്നിലൂടെ ചെന്നു.
രാവിലെ മുതൽ അവളെ കാണാതിരുന്നതിന്റെ ആ വിരഹം എന്നെ വല്ലാതെ പൊള്ളിച്ചിരുന്നു. എന്റെ ഇരുകൈകളും അവളുടെ ഇടുങ്ങിയ അരക്കെട്ടിലൂടെ ചുറ്റി ഞാൻ അവളെ പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു.
"ആദി..!"
പ്രതീക്ഷിക്കാത്ത ആ സ്പർശനത്തിൽ അവളൊന്ന് ഞെട്ടി. കയ്യിലിരുന്ന ബാഗ് ടീപ്പോയിയിലേക്ക് വീണു.
അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഞാൻ അവളെ എന്റെ നേരെ തിരിച്ചുനിർത്തി. വിറയ്ക്കുന്ന ആ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ ഞാൻ ആഴത്തിൽ ചേർത്തു. പകൽ മുഴുവൻ അടക്കിവെച്ച പ്രണയത്തിന്റെ സകല ഭ്രാന്തും ആ ചുംബനത്തിലുണ്ടായിരുന്നു. പെട്ടെന്നുള്ള എന്റെ ആ ആക്രമണത്തിൽ അവളൊന്ന് പതറിയെങ്കിലും, എന്റെ നെഞ്ചിലെ ചൂടിലേക്ക് അവളും പതുക്കെ അലിഞ്ഞുചേർന്നു. അവളുടെ മൃദുവായ വിരലുകൾ എന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചു.
ഒരു നിമിഷം ശ്വാസമെടുക്കാനായി ഞാൻ ആ ചുണ്ടുകൾ വിട്ടകന്നു. കിതപ്പോടെ, നാണം കൊണ്ട് ചുവന്നുതുടുത്ത മുഖത്തോടെ അവൾ എന്നെ നോക്കി. ആ ഇളം നീലക്കണ്ണുകളിലെ ലഹരി കണ്ട്, അടങ്ങാത്ത ദാഹത്തോടെ ഞാൻ വീണ്ടും ആ ചുവന്ന അധരങ്ങൾ കടന്നുനുകരാൻ വേണ്ടി അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചു.
പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽ കൈവെച്ച്
💬 Comments
View all comments