Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
എന്നെ പതുക്കെ പുറകോട്ട് തള്ളിമാറ്റി.
"ദേ ആദീ... വേണ്ട ട്ടോ..."
ഒരു കുസൃതിയോടെ അവൾ പറഞ്ഞു.
"രാവിലെ തൊട്ട് ഓഫീസിൽ പോയി പണിയെടുത്തതിന്റെ വിയർപ്പാ ആദിയുടെ ദേഹം മുഴുവൻ. പോയി വേഗം കുളിച്ച് ഫ്രഷ് ആയിട്ട് വാ. ഞാൻ നല്ല ചൂട് ചായ എടുത്തു വെക്കാം."
ഇത്രയും പറഞ്ഞ് നാണത്തോടെ എന്നെ നോക്കി കണ്ണിറുക്കിയിട്ട് അവൾ വേഗം അടുക്കളയിലേക്ക് ഓടി. അവളുടെ ആ ഓട്ടവും നോക്കി നിൽക്കുമ്പോൾ, എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സായാഹ്നങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നതെന്ന് എനിക്ക് തോന്നി. വല്ലാത്തൊരു ഉന്മേഷത്തോടെ ഞാൻ ഫ്രഷ് ആവാനായി മുകളിലേക്ക് നടന്നു…
കുളിച്ച് പുതിയൊരു ടീഷർട്ടും ട്രാക്ക് പാന്റും ഇട്ട് ഞാൻ താഴേക്ക് വരുമ്പോൾ, ഹാളിൽ നല്ലൊരു ഏലക്കയിട്ട ചായയുടെ മണം നിറഞ്ഞുനിന്നിരുന്നു. ഓഫീസിലെ സകല ടെൻഷനുകളും ആ കുളിയിൽ ഒഴിഞ്ഞുപോയിരുന്നു. ഞാൻ പതുക്കെ ചെന്ന് ഹാളിലെ സോഫയിലേക്ക് ഇരുന്നു. തൊട്ടുപിന്നാലെ ആവിപറക്കുന്ന ചായയുമായി അവൾ എത്തി.
ചായ എന്റെ കയ്യിലേക്ക് തന്നിട്ട്, അവൾ എനിക്ക് തൊട്ടരികിലായി, എന്റെ തോളിലേക്ക് പതുക്കെ ചാരിയിരുന്നു. അവളുടെ മുടിയിലെ ആ ഗന്ധം എന്നിലേക്ക് വീണ്ടും പടർന്നു. ഞാൻ ചൂടുള്ള ആ ചായ പതുക്കെ ഊതിക്കുടിക്കുന്നതിനിടയിൽ, എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കിടന്നുകൊണ്ട് അവൾ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"ആദീ... എന്റെ ഡിഗ്രീടെ റിസൾട്ട് നാളെയെങ്ങാനും വരുംന്നാ ഇപ്പൊ അറിഞ്ഞേ... ആദി നാളെ ഓഫീസിൽ പോയിട്ട് വരുമ്പോ അതൊന്ന് നോക്കിത്തരുമോ? ഞാൻ അഡ്മിഷൻ നമ്പർ എടുത്തുതരാം..."
അതുകേട്ടപ്പോൾ എന്റെ ഓർമ്മകൾ ഒറ്റയടിക്ക് പാലക്കാട്ടേക്ക് പാഞ്ഞു. ഇന്ദ്രനീലത്തിലെ ആ വലിയ കുളപ്പുരക്കൽ വെച്ച് അവൾ
💬 Comments
View all comments