0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ആദ്യമായി എന്നോട് അവളുടെ ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞ ആ മനോഹരമായ നിമിഷം. ബി.എ ഇംഗ്ലീഷ് കഴിഞ്ഞു നിൽക്കുകയാണെന്നും, റിസൾട്ട് വന്നാൽ പി.ജിക്ക് ചേരണമെന്നും അന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. 

​ഞാൻ ചായ ഗ്ലാസ്സ് ടീപ്പോയിയിലേക്ക് വെച്ചിട്ട്, എന്റെ തോളിൽ കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് ആ വിറയ്ക്കുന്ന വിരലുകളെ എന്റെ കൈക്കുള്ളിലാക്കി, വാത്സല്യത്തോടെ പറഞ്ഞു.

​"നാളെയോ? അപ്പൊ എന്റെ പെണ്ണിന് ഇനി പി.ജി ഒക്കെ കഴിഞ്ഞ് വേഗം ഒരു സ്കൂൾ ടീച്ചർ ആവാമല്ലോ...  ഇന്ദ്രനീലത്തിലെ കുളക്കടവിൽ വെച്ച് നീ എന്നോട് പറഞ്ഞ നിന്റെ

ആഗ്രഹങ്ങളൊന്നും ഈ ആദി മറന്നിട്ടില്ല പെണ്ണേ..."

​എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ ഇളം കണ്ണുകളിൽ വലിയൊരു വിസ്മയം വിടർന്നു. അവൾ പറഞ്ഞ ഓരോ കൊച്ചു കാര്യങ്ങളും എന്റെ ഹൃദയത്തിൽ ഞാൻ ഇത്രത്തോളം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന തിരിച്ചറിവ് അവളെ വല്ലാതെ സന്തോഷിപ്പിച്ചു. വലിയമ്മാവനെപ്പോലെ കുട്ടികളെ പഠിപ്പിച്ച് അവർക്കൊപ്പം സന്തോഷമായി നടക്കണമെന്ന അവളുടെ ആ കൊച്ചു സ്വപ്നം, ഞാൻ ഇത്രയും കാലത്തിന് ശേഷവും ഓർമ്മിപ്പിച്ചത് അവളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു പ്രണയമാണ് നിറച്ചത്.

​"ആദി അപ്പൊ അതൊക്കെ അപ്പടി ഓർത്തു വെച്ചിരിക്കുവാർന്നോ..."

അതിയായ സന്തോഷത്തോടെ അവൾ എന്റെ കഴുത്തിലൂടെ കൈകളിട്ട് നെഞ്ചിലേക്ക് ഒന്നുകൂടി മുഖമമർത്തി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

​"പിന്നല്ലാതെ... എന്റെ ദേവത പറയുന്ന ഓരോ കാര്യങ്ങളും എനിക്കീ ജീവനേക്കാളും വലുതല്ലേടി,"

ഞാൻ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു.

​അവൾ ഒരു സ്നേഹത്തോടെ എന്റെ ഷർട്ടിൽ മുറുകെ പിടിച്ചുകൊണ്ട് പതുക്കെ മന്ത്രിച്ചു.

"എന്റെ കൊച്ചു കൊച്ചു കാര്യങ്ങൾ പോലും ഇത്രക്കും മനസ്സിലാക്കുന്ന എന്റെ പ്രാണന്റെ കൂടെ ഇങ്ങനെ

💬 Comments

View all comments