Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ജീവിക്കണതിനേക്കാളും വലുതൊന്നും എനിക്കിനി ഈ ലോകത്തില്ല്യ ആദീ..."
ആ വാക്കുകളിൽ വലിയൊരു ആശ്വാസവും സമാധാനവും ഉണ്ടായിരുന്നു. പുറത്ത് സന്ധ്യയുടെ ഇരുട്ട് പരക്കുന്നുണ്ടായിരുന്നെങ്കിലും, പരസ്പരം താങ്ങായി മാറിയ ആ നിമിഷത്തിൽ, വലിയൊരു പ്രകാശം ഞങ്ങൾക്ക് ചുറ്റും നിറയുന്നതുപോലെ എനിക്ക് തോന്നി. ഒരു ചായക്കോപ്പയിലെ ചൂടിനേക്കാൾ ഊഷ്മളത അവളുടെ ആ ചേർന്നിരിപ്പിൽ എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു…
ആ സായാഹ്നത്തിന്റെ സമാധാനത്തിൽ, അവളെയും നെഞ്ചോട് ചേർത്ത് സോഫയിൽ അങ്ങനെ ഇരിക്കുമ്പോഴാണ് ടീപ്പോയിലിരുന്ന എന്റെ ഫോൺ പെട്ടെന്ന് റിങ് ചെയ്തത്. ഞാൻ പതുക്കെ അവളുടെ തോളിൽ നിന്നും കൈയെടുത്ത് ഫോൺ എടുത്തു നോക്കി.
'അനഘ ചേച്ചി'
ഞാൻ കോൾ എടുത്ത് സ്പീക്കറിലിട്ടു.
"ഹലോ ചേച്ചീ... പറയ്,"
ഞാൻ പറഞ്ഞു.
"എടാ ആദീ... നീ എവിടെയാ?"
അങ്ങേത്തലക്കൽ ചേച്ചിയുടെ ശബ്ദത്തിൽ വല്ലാത്തൊരു വെപ്രാളവും പേടിയും ഉണ്ടായിരുന്നു.
"ഞാൻ വീട്ടിലെത്തി ചേച്ചീ. ഓഫീസിൽ നിന്ന് വന്നിട്ട് കുറച്ചു നേരമേ ആയുള്ളൂ. എന്താ ഈ നേരത്ത്? നീ ഓഫീസിൽ നിന്ന് ഇറങ്ങിയോ?"
ഞാൻ സ്വാഭാവികമായി ചോദിച്ചു.
"ഞാൻ റൂമിലെത്തി. എടാ ആദീ... അരവിന്ദിന്റെ കാര്യം... ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ അവൻ ഈ വീക്കെൻഡിൽ നാട്ടിലേക്ക് വരാമെന്ന്. പക്ഷെ അമ്മ പെട്ടെന്ന് വേറെ ആലോചനയുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് വല്ലാത്തൊരു ടെൻഷനാടാ... അമ്മയെങ്ങാനും വേറെ വല്ലതും ഉറപ്പിച്ചാൽ..."
ചേച്ചിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
സ്വന്തം പ്രണയം വീട്ടിൽ പറയാൻ പേടിക്കുന്ന ഒരു പെൺകുട്ടിയുടെ സകല ആധിയും ആ വാക്കുകളിലുണ്ടായിരുന്നു.
പെട്ടെന്നാണ് എന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന പാർവണ ഫോണിനടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നത്. അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരി വിടർന്നിരുന്നു. സ്പീക്കറിലേക്കായി അവൾ
💬 Comments
View all comments