0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പതുക്കെ വിളിച്ചു.

​"ഹലോ നാത്തൂനേ..."

​അവളുടെ ശബ്ദം കേട്ടതും ചേച്ചി പെട്ടെന്നൊന്ന് ഞെട്ടി. അങ്ങേത്തലക്കൽ പെട്ടെന്നൊരു നിശബ്ദത.

​"അയ്യോ... ഈ ചേച്ചീടെ ഒരു കാര്യം! അരവിന്ദേട്ടൻ ഇങ്ങോട്ട് വരാൻ പോക്ണതിന്റെ ടെൻഷനാണോ അതോ സന്തോഷം കൊണ്ടാണോ എന്റെ ചേച്ചിക്ക് ഈ വെപ്രാളം? എന്തായാലും അരവിന്ദേട്ടൻ വന്നു കഴിഞ്ഞാൽ പിന്നെ ഈ അനിയത്തിയെ ഒന്നും ചേച്ചിക്ക് ഓർമ്മയുണ്ടാവില്ല്യാലോ..."

ആ തനി പാലക്കാടൻ ശൈലിയിൽ, ഒരു കൊഞ്ചലോടെ അവൾ ചേച്ചിയെ കളിയാക്കി.

​അതുകേട്ടതും അതുവരെയുണ്ടായിരുന്ന ചേച്ചിയുടെ സകല ടെൻഷനും ഒറ്റയടിക്ക് പൊട്ടിത്തെറിച്ചൊരു ചിരിയായി മാറി.

​"ഡി കള്ളി... നീയും അറിഞ്ഞോ ഇത്? ഈ ആദി നിന്നോട് എല്ലാം പറഞ്ഞല്ലേ?"

ചേച്ചിയുടെ ശബ്ദത്തിൽ വലിയൊരു ആശ്വാസം വന്ന് നിറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

​"പിന്നല്ലാണ്ട്... എന്റെ ആദിക്ക് എന്നിൽ നിന്ന് എന്തെങ്കിലും ഒളിക്കാൻ പറ്റുമോ?"

അവൾ എന്റെ മുഖത്തേക്ക് നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

"ചേച്ചിയൊന്നും കൊണ്ടും പേടിക്കണ്ട. ചേച്ചിക്ക് ഇഷ്ടമുള്ള ആളെക്കൊണ്ട് തന്നെ നമ്മളീ കല്യാണം നടത്തും. അമ്മ ഈ കാര്യം ആദ്യം കേൾക്കുമ്പൊ ചിലപ്പൊ എന്തെങ്കിലും എതിര് പറഞ്ഞാലും, എന്റെ ചേച്ചീടെ കൂടെ കട്ട സപ്പോർട്ട് ആയിട്ട് ഈ പാർവണ ഉണ്ടാവും ട്ടോ..."

​അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ മറുതലക്കൽ ചേച്ചി ശരിക്കും വിതുമ്പിപ്പോയിരുന്നു. സ്വന്തം അനിയത്തിയെപ്പോലെ പാർവണ അവളെ ചേർത്തുപിടിക്കുന്നതിന്റെ  സന്തോഷം ആ മൗനത്തിലുണ്ടായിരുന്നു.

​"എന്റെ മോളെ... നിങ്ങളെനിക്ക് തരുന്ന ഈ ധൈര്യമുണ്ടല്ലോ... അത് മതിയെനിക്ക്,"

ചേച്ചിയുടെ ശബ്ദം നിറഞ്ഞിരുന്നു.

​"നീ വെറുതെ സെന്റി അടിക്കാതെ ചേച്ചീ..."

ഞാൻ ചിരിച്ചുകൊണ്ട് ഇടപെട്ടു.

"നിന്റെ കാര്യത്തിൽ ഇവളിപ്പോ എന്നെക്കാളും വലിയ ആവേശത്തിലാ.

💬 Comments

View all comments