Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നീ ഒന്നും ഓർത്ത് ടെൻഷൻ ആവണ്ട. ഇന്ന് രാത്രി തന്നെ ഞാൻ അമ്മയോട് കാര്യങ്ങൾ സംസാരിക്കുന്നുണ്ട്.... ബാക്കിയൊക്കെ ഞാൻ ഏറ്റു. അമ്മയെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം."
"ഉം... എങ്ങനെയെങ്കിലും അമ്മയോട് ഒന്ന് പറഞ്ഞ് സമ്മതിപ്പിക്കെടാ..."
ചേച്ചി വലിയൊരു പ്രതീക്ഷയോടെ പറഞ്ഞു.
"എല്ലാം ശരിയാവും. നീ സമാധാനമായിട്ട് ഇരിക്കാൻ നോക്ക്. ബാക്കി ഞാൻ നാളെ വിളിച്ചു പറയാം,"
ഇത്രയും പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു.
ഫോൺ വെച്ച ശേഷം ഞാൻ പാർവണയെ നോക്കി. എന്റെ മുഖത്തെ ആ ചെറിയൊരു ടെൻഷൻ മനസ്സിലാക്കിയിട്ടാകണം, അവൾ എന്റെ കയ്യിൽ ഒന്നുകൂടി മുറുകെ പിടിച്ചു.
"ഒന്നും പേടിക്കണ്ട ആദീ... അമ്മ വരുമ്പോൾ നമുക്ക് സംസാരിക്കാം...."
അവൾ എന്റെ തോളിലേക്ക് തലവെച്ച് എനിക്ക്ആശ്വാസം തന്നു.
സംസാരം കഴിഞ്ഞ് ഫോൺ മാറ്റിവെക്കുമ്പോഴേക്കും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. ഉമ്മറത്തേക്ക് കയറിവരുന്ന അമ്മയെ കണ്ട്, എന്റെ തോളിലേക്ക് ചാരിയിരുന്ന പാർവണ പതുക്കെ ഒന്ന് മാറി കുറച് അകലം പാലിച്ച് ഇരുന്നു. മുഖത്തെ ആ കുസൃതിച്ചിരിയൊക്കെ മാറ്റി അവൾ പെട്ടെന്ന് വളരെ ഗൗരവത്തിൽ ഇരിക്കുന്നത് കണ്ട് എനിക്ക് ഉള്ളിൽ ചിരിവന്നു.
അമ്മ നേരെ ഹാളിലേക്ക് വന്ന് ഞങ്ങൾക്ക് എതിർവശത്തുള്ള സോഫയിലേക്ക് ഒരു നെടുവീർപ്പോടെ ഇരുന്നു.
"അമ്മ ഇതെവിടെ പോയതാ?"
ഞാൻ ചോദിച്ചു.
"ഞാൻ ദേ ആ രമ്യയുടെ വീടുവരെ ഒന്ന് പോയതാടാ... അവൾ ഇന്നലെ വണ്ടിയിൽ നിന്നൊന്ന് വീണു. അപ്പൊ പോയി ഒന്ന് കണ്ടിട്ട് വരാമെന്ന് കരുതി,"
സാരിയുടെ തുമ്പുകൊണ്ട് മുഖത്തെ വിയർപ്പ് തുടക്കുന്നതിനിടയിൽ അമ്മ എന്നെ നോക്കി ചോദിച്ചു.
"നീ എപ്പൊ എത്തി?"
"ഞാൻ വന്നിട്ട്
💬 Comments
View all comments