0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കുറച്ചുനേരമായി അമ്മേ..."

ഞാൻ പറഞ്ഞു.

​അപ്പോഴേക്കും പാർവണ അമ്മയോടായി ചോദിച്ചു.

"അവർക്കിപ്പോ എങ്ങനെയുണ്ട് അമ്മേ? വല്ല്യ കുഴപ്പമൊന്നും ഇല്ല്യാലോ?"

​"വലിയ കുഴപ്പമൊന്നുമില്ല മോളെ... കയ്യിന് ചെറിയൊരു പൊട്ടലുണ്ട്, പ്ലാസ്റ്റർ ഇട്ടിരിക്കുവാ. കുറച്ചു ദിവസം റെസ്റ്റ് വേണ്ടിവരും,"

അമ്മ പറഞ്ഞു. എന്നിട്ട് അമ്മ എന്നെയൊന്ന് സൂക്ഷിച്ചു നോക്കി. എന്റെ മുഖത്തെ ആ ചെറിയൊരു ഗൗരവവും ടെൻഷനും അമ്മ ശ്രദ്ധിച്ചിട്ടുണ്ടാവണം.

​"നിനക്കെന്താടാ ഒരു ക്ഷീണം? ഓഫീസിലെ പണിത്തിരക്കിന്റെ ക്ഷീണമാണോ അതോ വല്ല പ്രശ്നവുമുണ്ടോ?"

അമ്മയുടെ സ്വരത്തിൽ പതിവില്ലാത്തൊരു വേവലാതിയുണ്ടായിരുന്നു.

​ഞാൻ എന്ത് പറയണമെന്നറിയാതെ പാർവണയെ ഒന്ന് പാളിനോക്കി. എന്റെ സകല ടെൻഷനുകളും മാറ്റാൻ പാകത്തിൽ അവൾ കണ്ണുകൾ കൊണ്ട് എനിക്ക് വലിയൊരു ധൈര്യം തന്നു.

തുടങ്ങിക്കോള്ളു എന്നർത്ഥത്തിൽ അവൾ എന്നെ നോക്കി പതുക്കെ തലയാട്ടി.

​ഞാൻ അല്പം മുന്നോട്ടാഞ്ഞിരുന്ന് വളരെ ശാന്തമായി പറഞ്ഞു തുടങ്ങി.

​"എനിക്ക് ക്ഷീണമൊന്നുമില്ല അമ്മേ... പക്ഷെ എനിക്ക് അമ്മയോട് ഒരു കാര്യം സംസാരിക്കാനുണ്ട്. ഞാൻ പറയാൻ ഇരിക്കുകയായിരുന്നു."

​അമ്മയുടെ മുഖത്തെ വേവലാതി ഒന്നുകൂടി കൂടി.

"എന്താടാ കാര്യം? നീ ഇങ്ങനെ മുഖവുര ഇടാതെ എന്താന്ന് വെച്ചാൽ തെളിച്ചു പറ ആദീ."

​"അത്... ചേച്ചിയുടെ കാര്യമാ അമ്മേ..."

ഞാൻ ഒന്നു നിർത്തി, അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി.

"ചേച്ചിയുടെ കല്യാണക്കാര്യം അമ്മ പറഞ്ഞില്ലേ... അപ്പൊ എനിക്ക് പറയാൻ പറ്റിയില്ല. അമ്മ കേൾക്കുമ്പോ എന്ത് വിചാരിക്കും എന്നോർത്തിട്ടാ ഞാൻ മിണ്ടാതിരുന്നത്. ചേച്ചിക്ക് ഒരാളെ ഇഷ്ടമാ അമ്മേ... ബാംഗ്ലൂരിൽ കൂടെ വർക്ക് ചെയ്യുന്ന ആളാ പേര് അരവിന്ദ്."

​ഇത്രയും പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ ഭാവം പെട്ടെന്നൊന്ന് മാറി. അവിടെ അത്ഭുതമാണോ

💬 Comments

View all comments