Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അതോ ദേഷ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തൊരു മരവിപ്പായിരുന്നു. ആ വലിയ ഹാളിൽ നിശബ്ദത പടർന്നു. എന്തും നേരിടാൻ തയ്യാറായി, എനിക്ക് പൂർണ്ണ പിന്തുണയുമായി എന്റെ തൊട്ടരികിൽ പാർവണയും ശ്വാസമടക്കിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു.
ഹാളിലെ ആ വലിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അമ്മ പെട്ടെന്ന് സോഫയിൽ നിന്നും എഴുന്നേറ്റു. ആ മുഖത്ത് ഒരു നിമിഷം കൊണ്ട് ഒരുപാട് ഭാവങ്ങൾ മിന്നിമറയുന്നത് ഞാൻ കണ്ടു. ദേഷ്യത്തേക്കാൾ ഉപരി, സ്വന്തം മകളെക്കുറിച്ചുള്ള ആധിയായിരുന്നു ആ കണ്ണുകളിൽ.
"എന്താടാ ആദീ നീ ഈ പറയുന്നേ?"
അമ്മയുടെ ശബ്ദം നേരിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
"ആരാ എന്താ എന്ന് പോലും അറിയാത്ത ഒരാളെക്കൊണ്ട് അവളെ ഞാൻ എങ്ങനെയാ... നാളെയെന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അവൾക്ക് നമ്മളല്ലേ ഉള്ളൂ. അവരുടെ കുടുംബം, സ്വഭാവം ഇതൊന്നും അറിയാതെ എന്റെ കുട്ടിയെ ഞാൻ എങ്ങനെയാടാ ഒരു പരിചയവുമില്ലാത്ത ഒരാളുടെ കയ്യിൽ ഏൽപ്പിക്കുക?"
ആ ചോദ്യത്തിൽ ഒരു അമ്മയുടെ സകല പേടിയും സങ്കടവും അടങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ചെന്നു.
"അമ്മ എന്തിനാ ഇപ്പൊ ഇങ്ങനെ പേടിക്കുന്നത്?"
ഞാൻ അമ്മയുടെ തോളിൽ പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"വഴിയിൽ കിടക്കുന്ന ആർക്കുമല്ല അമ്മേ... അവൾക്ക് അവനെ നന്നായിട്ട് അറിയാം. ഒരേ കമ്പനിയിലാ വർക്ക് ചെയ്യുന്നത്. അത്രയ്ക്കും ഉറപ്പുള്ളതുകൊണ്ടല്ലേ അവൾ ഈ തീരുമാനം എടുത്തത്. മാത്രമല്ല, അവൻ അടുത്ത ആഴ്ച നാട്ടിലേക്ക് വരുന്നുണ്ട്. നമുക്ക് അവനോട് നേരിട്ട് സംസാരിക്കാം. സംസാരിച്ചു കഴിയുമ്പോ അവനെക്കുറിച്ച് അമ്മയ്ക്കൊരു ധാരണ കിട്ടുമല്ലോ. അമ്മയ്ക്ക് അവനെ കണ്ടിട്ട് ഇഷ്ടമായാൽ മാത്രം നമുക്ക് അവരുടെ വീട്ടിൽ പോയി അവന്റെ അച്ഛനോടും അമ്മയോടും
💬 Comments
View all comments