0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കാര്യങ്ങൾ അന്വേഷിക്കാം. അല്ലാതെ ഒറ്റയടിക്ക് അവനു കൊടുക്കാം എന്ന് ഞാൻ പറഞ്ഞില്ലല്ലോ അമ്മേ..."

​എന്റെ വാക്കുകൾ കേട്ട് അമ്മ എന്തോ പറയാൻ തുടങ്ങിയെങ്കിലും, ആ ധർമ്മസങ്കടം കണ്ട് അതുവരെ മിണ്ടാതിരുന്ന പാർവണ എന്റെ അടുത്തേക്ക് വന്നു. അവൾ വളരെ വാത്സല്യത്തോടെ അമ്മയുടെ കൈകളിൽ പിടിച്ചു.

​"അമ്മേ..."

വളരെ ശാന്തമായി, എന്നാൽ എല്ലാവർക്കും മനസ്സിലാകുന്ന പക്വതയോടെ അവൾ പറഞ്ഞു തുടങ്ങി.

"ചേച്ചിക്ക് ഒരാളെ ഇഷ്ടാണെന്നുള്ള കാര്യം ഇത്രയും നാളായിട്ടും ചേച്ചി അമ്മയോട് പറയാതിരുന്നത് എന്തുകൊണ്ടാന്ന് അറിയോ? അമ്മയുടെ വാക്കിനെ മറികടന്ന് സ്വന്തമായിട്ടൊരു തീരുമാനം എടുക്കാൻ പേടിച്ചിട്ടാ. താൻ കാരണം അമ്മയ്ക്ക് വല്ല സങ്കടോം ആവുമോന്ന് വിചാരിച്ചിട്ടാ ചേച്ചി ഇത്രയും നാൾ ഇത് മനസ്സിലിട്ട് കൊണ്ടുനടന്നത്."

​അവളുടെ ആ വാക്കുകൾ അമ്മയുടെ ഹൃദയത്തിലേക്കാണ് ചെന്നുകൊണ്ടത്. അമ്മയുടെ കണ്ണുകൾ പതുക്കെ നിറഞ്ഞു.

​"അമ്മയ്ക്ക് ഒരു പേടിയും വേണ്ട. ആദി പറഞ്ഞതുപോലെ അവരൊന്ന് ഇങ്ങോട്ട് വരട്ടെ,"

പാർവണ അമ്മയുടെ കയ്യിൽ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് തുടർന്നു.

"നമുക്ക് എല്ലാവർക്കും കൂടി ഇരുന്ന് സംസാരിക്കാലോ. അമ്മയ്ക്ക് അവനെ കണ്ടിട്ട് ഇഷ്ടായില്ലെങ്കിൽ നമ്മൾക്ക് ഈ ആലോചന അപ്പൊത്തന്നെ വേണ്ടെന്ന് വെക്കാം. പക്ഷെ നമ്മളായിട്ട് ചേച്ചീടെ ഈ ആഗ്രഹം ആദ്യമേ വേണ്ടെന്ന് വെച്ചാൽ... അത് ചേച്ചിക്ക് വല്ല്യ സങ്കടാവില്ലേ അമ്മേ? ഒരു പരിചയവുമില്ലാത്ത എന്നെ അമ്മ സ്വന്തം മോളെപ്പോലെ നെഞ്ചോട് ചേർത്തില്ലേ, അതുപോലെ അമ്മയ്ക്കൊരു മരുമകനെ അല്ല, എന്റെ ആദിയെപ്പോലെ വേറൊരു മോനെക്കൂടി കിട്ടുകയല്ലേ..."

​വളരെ ലോജിക്കലായി, എന്നാൽ ഒരുപാട് സ്നേഹം നിറച്ച് അവളത് പറഞ്ഞപ്പോൾ അമ്മയ്ക്ക് പിന്നെ മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. അമ്മയുടെ മുഖത്തുണ്ടായിരുന്ന ആ

💬 Comments

View all comments