0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

"അവൻ അടുത്ത ആഴ്ച നാട്ടിലേക്ക് വരുമ്പോ എന്തായാലും അങ്ങോട്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്. അവൻ വരും. അവൻ വരുന്ന ദിവസം ഞാൻ നിന്നെ വിളിച്ചു പറയാം. അന്ന് നീ എന്തായാലും ഓഫീസിൽ പോവാതെ വീട്ടിൽ നിൽക്കണം ട്ടോ. നീ ഇല്ലാതെ അമ്മയും അവനും കൂടി എങ്ങനെയാ...."

​"അതൊക്കെ ഞാൻ നിന്നോളാം ചേച്ചീ, അതിനല്ലേ ഞാൻ ഇവിടെയുള്ളത്. അവൻ വരുന്ന ദിവസം നീ പറഞ്ഞാൽ മതി, ഞാൻ ലീവ് എടുത്തോളാം. ഇനിയിപ്പൊ ഇതൊക്കെയോർത്ത് നീ വെറുതെ ടെൻഷനടിക്കാതെ സമാധാനമായിട്ട് പോയി ജോലിക്ക് കയറാൻ നോക്ക്,"

ഞാൻ ചേച്ചിക്ക്  ധൈര്യം കൊടുത്തു.

​"മ്മ്... ശരിയെടാ... പാർവണയോടും കൂടി ഞാൻ അന്വേഷിച്ചു എന്ന് പറ "

വലിയൊരു സന്തോഷത്തോടെ ഇത്രയും പറഞ്ഞ് ചേച്ചി ഫോൺ വെച്ചു.

​ഞാൻ തിരികെ വന്ന് കട്ടിലിലേക്ക് ഇരിക്കുമ്പോൾ പാർവണ പകുതി ഉറക്കത്തിൽ കണ്ണുകൾ തിരുമ്മിക്കൊണ്ട് എഴുന്നേൽക്കുകയായിരുന്നു.

​"ആരാ ആദീ രാവിലെത്തന്നെ?"

അവൾ ഉറക്കച്ചടവോടെ ചോദിച്ചു.

​"ചേച്ചിയാ... വീട്ടിലെ കാര്യങ്ങൾ എന്തായെന്നറിയാൻ ടെൻഷൻ അടിച്ച് വിളിച്ചതാ,"

ഞാൻ ഫോൺ ടീപ്പോയിയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.

​അവൾ ഒരു പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.

"എന്നിട്ട് ചേച്ചിയെന്താ പറഞ്ഞത്?"

​"അവൻ അടുത്ത ആഴ്ച ഇങ്ങോട്ട് വരുന്നുണ്ടെന്ന്... എന്നോട് വീട്ടിൽ നിൽക്കാൻ പറഞ്ഞു. എന്റെ പെണ്ണിന് ചേച്ചി സ്പെഷ്യൽ അന്വേഷണം പറഞ്ഞിട്ടുണ്ട്,"

ഞാൻ കുസൃതിയോടെ അവളുടെ മൂക്കിലൊന്ന് പിടിച്ചു വലിച്ചു.

​അതുകേട്ടപ്പോൾ അവളുടെ മുഖത്ത്  സന്തോഷം വിടർന്നു. പുതിയൊരു ദിവസത്തിന്റെ തുടക്കം ഇതിലും മനോഹരമാകാൻ കഴിയില്ലെന്ന വലിയൊരു സമാധാനത്തോടെ, വരാനിരിക്കുന്ന പുതിയ അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക് ഞങ്ങളുടെ മനസ്സും പതുക്കെ മാറുകയായിരുന്നു…..

💬 Comments

View all comments